/indian-express-malayalam/media/media_files/yRaxeCe5Mw6yyoqssO4N.jpg)
Kalki 2898 AD box office collection day 5
Kalki 2898 AD box office collection day 5: ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കി പ്രഭാസ് നായകനായ ഇതിഹാസ ചിത്രം 'കൽക്കി 2898 എ.ഡി.' ജൂൺ 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡ് ഓപ്പണിങ് കളക്ഷനോടെയാണ് ബോക്സ് ഓഫീസ് തേരോട്ടം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളിൽ ചിത്രം നേടുന്നത്. റിലീസായി നാലു ദിവസം പിന്നിടുമ്പോൾ കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
കൽക്കി 2898 എ.ഡി ലോകമെമ്പാടുമായി 600 കോടി രൂപയ്ക്ക് മുകളിൽ നേടിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നാലാം ദിനം ഇന്ത്യയിൽ നിന്ന് 35 കോടിയോളം സ്വന്തമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 344 കോടിയോളം രൂപയാണ്. ഞായർ മുതൽ തിങ്കൾ വരെയുള്ള കാലയളവിൽ ചിത്രത്തിൻ്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഞായറാഴ്ച 88.2 കോടി രൂപയാണ് ചിത്രം നേടിയത്.
191 കോടി രൂപയാണ് കൽക്കി ആദ്യ ദിനം വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ഇന്ത്യയിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് കൽക്കി 2898 എഡി. കെജിഎഫ് ചാപ്റ്റർ 2-ൻ്റെ ആദ്യ ദിന കളക്ഷനായ 159 കോടി മറികടന്നാണ് കൽക്കിയുടെ നേട്ടം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആർആർആർ' (223), 'ബാഹുബലി 2' (217), എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായി പുറത്തിറങ്ങിയ കൽക്കി 2898 എഡി, ബോക്‌സ് ഓഫീസ് കണക്കുകളിൽ മാത്രമല്ല, മികച്ച നിരൂപക പ്രശംസയും നേടുകയാണ്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ, പ്രഭാസിനെ കൂടാതെ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി എന്നിവർ അതിഥി വേഷങ്ങളിലും ചിത്രത്തിലെത്തുന്നുണ്ട്.
Read More Entertainment Stories Here
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- ലണ്ടനിൽ ചുറ്റിക്കറങ്ങി ദുൽഖറും മമ്മൂട്ടിയും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ആകാശത്ത് അജിത്തിന്റെ അതിസാഹസികത; 'വിടാമുയർച്ചി' സ്റ്റണ്ട് വീഡിയോ
- ലംബോർഗിനിയ്ക്ക് കൂട്ടായി പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി
- New OTT Release: പുതിയ 5 ചിത്രങ്ങൾ കൂടി ഒടിടിയിലേക്ക്
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.