/indian-express-malayalam/media/media_files/WzaP9UiCyRgn57vaHab9.jpg)
Kalki 2898 AD box office collection day 3
Kalki 2898 AD box office collection: ടി20 ലോകകപ്പ് ഫൈനലിനിടയിലും ബോക്സ് ഓഫീസ് കളക്ഷനിൽ നേട്ടമുണ്ടാക്കി പ്രഭാസ് നായകനായ ഇതിഹാസ ചിത്രം 'കൽക്കി 2898 എ.ഡി.' ജൂൺ 27ന് തീയറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡ് ഓപ്പണിങ് കളക്ഷനോടെയാണ് ബോക്സ് ഓഫീസ് തേരോട്ടം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളിൽ ചിത്രം നേടുന്നത്. മൂന്നാം ദിനവും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രം 67.1 കോടി രൂപയാണ് ശനിയാഴ്ച കൽക്കി നേടിയത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 220 കോടി രൂപയായി. തെലുങ്കിൽ 126.9 കോടി രൂപയും, ഹിന്ദിയിൽ 72.5 കോടി രൂപയും, തമിഴിൽ 12.8 കോടി രൂപയും ചിത്രം സ്വന്തമാക്കി. 415 കോടി രൂപയാണ് കൽക്കിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.
മലയാളത്തിൽ നിന്ന് ശനിയാഴ്ച 2 കോടി രൂപയോളം നേടിയ ചിത്രത്തിന്റെ കേരളത്തിലെ മൊത്തം കളക്ഷൻ 6.4 കോടി രൂപയാണ്. 191 കോടി രൂപയാണ് കൽക്കി ആദ്യ ദിനം വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ഇന്ത്യയിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് കൽക്കി 2898 എഡി. കെജിഎഫ് ചാപ്റ്റർ 2-ൻ്റെ ആദ്യ ദിന കളക്ഷനായ 159 കോടി മറികടന്നാണ് കൽക്കിയുടെ നേട്ടം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആർആർആർ' (223), 'ബാഹുബലി 2' (217), എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായി പുറത്തിറങ്ങിയ കൽക്കി 2898 എഡി, ബോക്‌സ് ഓഫീസ് കണക്കുകളിൽ മാത്രമല്ല, മികച്ച നിരൂപക പ്രശംസയും നേടുകയാണ്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ, പ്രഭാസിനെ കൂടാതെ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി എന്നിവർ അതിഥി വേഷങ്ങളിലും ചിത്രത്തിലെത്തുന്നുണ്ട്.
Read More
- ഇതിഹാസം, ഇന്ത്യൻ സിനിമ മറ്റൊരു തലത്തിലേക്ക്; കൽക്കിക്ക് അഭിനന്ദനവുമായി രജനികാന്ത്
- ദിലീപേട്ടനും മനോജേട്ടനും അങ്ങനെ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു: മഞ്ജു വാര്യർ
- കുട്ടിക്കുറുമ്പി ചേച്ചി; ഈ പെൺകുട്ടിയെ മലയാളികൾക്കിഷ്ടമാണ്
- 332 കോടി രൂപയുടെ ആസ്തി, 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ, ലക്ഷ്വറി വാഹനങ്ങൾ: റാണിയെ പോലെ രേഖയുടെ ലക്ഷ്വറി ജീവിതം
- കണ്ണാടിച്ചില്ലൊത്ത പെണ്ണാളല്ലേ; മീരയുടെ മെഹന്ദി ആഘോഷമാക്കി നസ്രിയയും ആനും സ്രിന്റയും
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- സൽമാന്റെ ഒക്കത്തിരിക്കുന്ന ഈ കുട്ടിയാണ് സോനാക്ഷിയുടെ വരൻ; കൗതുകമുണർത്തി ത്രോബാക്ക് ചിത്രം
- വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ
- ചേച്ചി ഏതു പാട്ടിനു ഡാൻസ് ചെയ്താലും ഞങ്ങൾക്ക് മനസ്സിൽ ഈ പാട്ടേ വരൂ; ശോഭനയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.