scorecardresearch

ഇതിഹാസം, ഇന്ത്യൻ സിനിമ മറ്റൊരു തലത്തിലേക്ക്; കൽക്കിക്ക് അഭിനന്ദനവുമായി രജനികാന്ത്

'കൽക്കി' ടിമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്

'കൽക്കി' ടിമിനെ അഭിനന്ദിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്

author-image
Entertainment Desk
New Update
Rajinikanth, Kalki 2898 AD

ചിത്രം: എക്സ്

തിയേറ്ററിൽ വിസ്മയം തീർക്കുകയാണ് നാഗ് അശ്വിന്റെ സംവിധയത്തെലൊരുങ്ങിയ സയൻസ് ഫിക്ഷൻ ഇതിഹാസ ചിത്രം 'കൽക്കി 2898 എ.ഡി.' പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുകോൺ, അന്ന ബെൻ തുടങ്ങി വൻ താരനിരയാണ് കൽക്കിയിൽ അണിനിരക്കുന്നത്. ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങൾ അതിഥി വേഷങ്ങളിലും ചിത്രത്തിലെത്തുന്നുണ്ട്.

Advertisment

ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്ര പ്രേമികളാണ് കൽക്കിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കൽക്കിയിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭനന്ദനം അറിയിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. എക്സിലൂടെയാണ് സൂപ്പർ സ്റ്റാർ കൽക്കിയെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവച്ചത്.

"കൽക്കി കണ്ടു. വൗ! ഇതിഹാസ ചിത്രം. നാ​ഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. എൻ്റെ പ്രിയ സുഹൃത്തുക്കളായ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽ ഹാസൻ, ദീപിക പാദുകോൺ തുടങ്ങി കൽക്കി 2898 എഡിയുടെ എല്ലാ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൽക്കിയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ," രജനീകാന്തിന്റെ കുറിപ്പ് ഇങ്ങനെ.

Advertisment

ഇന്ത്യയിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് കൽക്കി 2898 എഡി. 180 കോടി രൂപയാണ് കൽക്കി ആദ്യ ദിനം വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. കെജിഎഫ് ചാപ്റ്റർ 2-ൻ്റെ ആദ്യ ദിന കളക്ഷനായ 159 കോടി മറികടന്നാണ് കൽക്കിയുടെ നേട്ടം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആർആർആർ' (223), 'ബാഹുബലി 2' (217), എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

Read More

Prabhas Amitabh Bachchan Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: