scorecardresearch

ആദ്യ ഷോ 4.30ന്, അഡ്വാൻസ് ബുക്കിങ്ങിൽ വൻ കുതിപ്പ്; 'കൽക്കി 2898 എ.ഡി'ക്കായി പ്രതീക്ഷയോടെ ആരാധകർ

'കൽക്കി 2898 എ.ഡി'യുടെ രണ്ടു ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ഇന്ത്യയിൽ മാത്രം വിറ്റുപോയത്

'കൽക്കി 2898 എ.ഡി'യുടെ രണ്ടു ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ഇന്ത്യയിൽ മാത്രം വിറ്റുപോയത്

author-image
Entertainment Desk
New Update
Kalki 2898 AD trailer

ചിത്രം: യൂട്യൂബ്

ടിക്കറ്റ് വിലയിൽ വർധനവുണ്ടായിട്ടും, പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായ 'കൽക്കി 2898 എ.ഡി.' പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന, ദീപിക പദുകോൺ, അന്ന ബെൻ തുടങ്ങി വൻ താരനിരയാണ് കൽക്കിയിൽ അണിനിരക്കുന്നത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം.

Advertisment

ടിക്കറ്റുകളുടെ അഡ്വാൻസ് ബുക്കിങ് കണക്കുകൾ അടക്കം പരിഗണക്കുമ്പോൾ, മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, കൽക്കിയുടെ രണ്ടു ലക്ഷത്തോളം ടിക്കറ്റുകളാണ് ഇന്ത്യയിൽ മാത്രം വിറ്റുപോയത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം, 6.08 കോടി രൂപയാണ് ചിത്രം നേടിയത്.

2D, 3D, IMAX 3D ഫോർമാറ്റുകളിലായി ഏകദേശം 1,95,000 ടിക്കറ്റുകളാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റേതായി വിറ്റുപോയത്. 7,000-ത്തിലധികം ടിക്കറ്റുകൾ ഹിന്ദിയിലും, തമിഴിൽ രണ്ടായിരത്തിലധികം ടിക്കറ്റുകളും വിറ്റുപോയി.

ചിത്രത്തിന്റെ ആദ്യവാരം, അധിക ഷോകൾക്കും ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കും തെലങ്കാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സിംഗിൾ സ്ക്രീനുകളിൽ 70 രൂപയും, മൾടിപ്ലക്സ് സ്ക്രീനുകളിൽ 100 രൂപയുമാണ് വർധിപ്പിക്കുന്നത്. ടിക്കറ്റ് വില വർധനവിൽ നിരവധി ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു. ഹൈദരാബാദിൽ വെളുപ്പിന് 4:30 മുതലാണ് ചിത്രം പ്രദർശനം ആരംഭിക്കുന്നത്.

Advertisment

മലയാളി താരങ്ങളായ ശേഭന, അന്ന ബെൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വ്യത്യസ്ത ലുക്കിലാണ് കമൽഹാസനൻ ചിത്രത്തിലെത്തുന്നത്. 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഏകദേശം 75 മില്യൺ ഡോളർ ബജറ്റിലാണ് കൽക്കി 2898 എഡി നിർമ്മിച്ചിരിക്കുന്നത്. 

നിലവിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയുള്ളതും ചെലവേറിയതുമായ ചിത്രങ്ങളിലൊന്നാണ് കൽക്കി. ലോകമെമ്പാടും 700 കോടിയിലധികം കളക്ഷൻ നേടിയ അവസാന ചിത്രമായ 'സലാർ'-ലൂടെ പ്രഭാസ് ഗംഭീര മടങ്ങിവരവാണ് നടത്തിയത്. കൽക്കി പ്രഭാസിന്റെ കരിയറിലെ മറ്റൊരു അവിസ്മരണീയ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'ഭൈരവ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Read More Entertainment Stories Here

Prabhas Kamal Haasan Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: