/indian-express-malayalam/media/media_files/9HHMSNJK0D3UkbAC3Xo1.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലായാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വെള്ളിയാഴ്ച വിവാഹിതയായി. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ് മാളവികയുടെ വരൻ. ഇരുവരുടെയും കുടുംബവും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ ഭാവി വധു തരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്.
വിവാഹ വേദിയിൽ നിന്നുള്ള ഇരുവരുടെയും വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം നവംബറിലാണ് നടന്നത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്തു കൂടിയാണ്. കാളിദാസ്, പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
മാളവികയുടെ വിവാഹത്തിനെത്തിയ ഇരുവരെയും ഒരുമിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകർ. സുരേഷ് ഗോപി, ഭാര്യ രാധിക, അപർണ്ണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളാണ് വധു വരന്മാരെ ആശംസിക്കാനെത്തിയത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് വരൻ നവനീത് ഗിരീഷ്. ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് വിനീത്.
താലികെട്ടിന് ശേഷം തൃശൂർ ഹയാത്തിൽ സംഘടിപ്പിക്കുന്ന വിവാഹ സല്കാരത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
Read More Entertainment Stories Here
- മാളവികയ്ക്ക് മംഗല്യം മനസ്സ് നിറഞ്ഞ് കാളിദാസ്
- ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- 'മോനോൻ' ജാതിപ്പേരല്ല, ഞാനിട്ടത്; അച്ഛന് ജാതിപ്പേര് ഇഷ്ടമല്ല: നിത്യ മേനോൻ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
- രംഗണ്ണന്റെ 'അർമാദം;' ആവേശത്തിലെ വീഡിയോ ഗാനം പുറത്തിറക്കി
- അഹാനയ്ക്കു മുന്നെ വിവാഹിതയാവാനൊരുങ്ങി ദിയ; വൈകാതെ മിസ്സിസ്സ് കണ്ണമ്മയാവുമെന്ന് വെളിപ്പെടുത്തൽ
- വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് മെഗാസ്റ്റാർ; ഇങ്ങേരു മമ്മൂട്ടി അല്ല, ഫയർ ആണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.