scorecardresearch

അപ്രത്യക്ഷമാകുന്ന സ്വവർഗ്ഗാനുരാഗ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന 'കാതൽ - ദി കോർ'

സ്വവർഗ്ഗാനുരാഗികളായ വ്യക്തികളിൽ പലപ്പോഴും നിങ്ങൾക്ക് നിസ്സഹായരായ മാത്യുവിനെ കാണാം. ക്വിയർ ചുറ്റുപാടുകളിൽ നിന്ന് അപ്രത്യക്ഷരായ അവർ, വിവാഹ ഫോട്ടോകളിൽ ഭാര്യയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാം. പ്രേമാങ്കുർ വിശ്വാസിന്റെ നിരൂപണം.

സ്വവർഗ്ഗാനുരാഗികളായ വ്യക്തികളിൽ പലപ്പോഴും നിങ്ങൾക്ക് നിസ്സഹായരായ മാത്യുവിനെ കാണാം. ക്വിയർ ചുറ്റുപാടുകളിൽ നിന്ന് അപ്രത്യക്ഷരായ അവർ, വിവാഹ ഫോട്ടോകളിൽ ഭാര്യയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാം. പ്രേമാങ്കുർ വിശ്വാസിന്റെ നിരൂപണം.

author-image
Premankur Biswas
New Update
Mammootty Kaathal 1

ഫോട്ടോ: എക്സ്/ Kaathal The Core

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'കാതൽ - ദി കോർ'. സ്വവർഗ്ഗാനുരാഗം ചർച്ചയാകുന്ന ചിത്രം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഒരു നിർണായക രംഗം, ഒരു ദശാബ്ദം മുമ്പ് ഞാൻ അഭിമുഖം നടത്തിയ ഒരു വ്യക്തിയെ ഓർമ്മിപ്പിച്ചു. 

Advertisment

ചിത്രത്തിൽ വിവാഹ മോചനക്കേസുമായി പോരാടുന്ന മധ്യവയസ്കനായ മാത്യു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ്വവർഗ്ഗാനുരാഗിയായ ഭർത്താവിൽ നിന്ന് അനുഭവിക്കേണ്ടി വന്ന മാനസികമായ "ക്രൂരതയ്ക്ക്" എതിരെ കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെടുന്ന ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക​ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഒരു കോടതി രംഗത്തിൽ, സ്വവർഗ്ഗാനുരാഗം സ്വാഭാവികമായ കാര്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന അഭിഭാഷകന്റെ ചോദ്യത്തിൽ 'ശരിയാണ്' എന്ന് മാത്യു ഉത്തരം പറയുന്നുണ്ട്. എന്നാൽ, നിങ്ങൾ സ്വവർഗ്ഗാനുരാഗിയാണോ എന്ന ചോദ്യത്തിൽ 'ഇല്ലാ' എന്നാണ് മറുപടി.

സ്വവർഗാനുരാഗികളായ പുരുഷൻമാർ സ്ത്രീകളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിനെ കുറിച്ച് ഞാൻ കുറച്ച് കാലം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി എയിംസിലെ ഒരു ഡോക്ടർ, തന്റെ ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് താൻ കണ്ടെത്തിയതാണ് മരിക്കാൻ കാരണം എന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയ ശേഷം ആത്മഹത്യ ചെയ്തു. ഇതാണ് ഞങ്ങൾ രാജ്യത്തുടനീളമുള്ള സ്വവർഗ്ഗാനുരാഗികളുമായി അഭിമുഖം നടത്താൻ കാരണമായത്.

Advertisment

അതാണ് സ്വവർഗ്ഗാനുരാഗിയായ ഒരാളെ ഞാൻ കൊൽക്കത്തയിലെ ബാറിൽ കണ്ടുമുട്ടാൻ ഇടയായത്. അദ്ദേഹവും ചിത്രത്തിലെ കഥാപാത്രമായ മാത്യുവിനെ പോലെ സമാന പ്രശ്നത്തിൽ വിവാഹം കഴിച്ച സ്ത്രീയുമായി വിവാഹ മോചനക്കേസിൽ പോരാടുകയായിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രം ആരോപിക്കുന്നത് പോലെ സമാനമായ "മാനസികമായ ക്രൂരത" തന്നെയാണ് കോടതിയിൽ ആരോപിച്ചത്. അദ്ദേഹം തന്റെ സ്ത്രീകളിലുള്ള ആകർഷണത്തെക്കുറിച്ചും, മറ്റു പുരുഷൻമാരുമായുള്ള നിരവധി ബന്ധങ്ങളെക്കുറിച്ചും അന്ന് തുറന്ന് സംസാരിച്ചിരുന്നു.

കാതൽ എന്ന ചിത്രത്തിൽ, ഇന്ത്യയിലെ 80 ശതമാനം സ്വവർഗ്ഗാനുരാഗിയായ പുരുഷൻമാരും സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നതെന്ന് പറയുന്നുണ്ട്. ആ കണക്കിന്റെ ഉറവിടത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ ഒരു 'ക്വിയർ ജേണലിസ്റ്റ്' എന്ന നിലയിലുള്ള എന്റെ അനുഭവം പറയുന്നത്, ആ സംഖ്യ അതിലും കൂടുതലായിരിക്കാം എന്നാണ്. മമ്മൂട്ടി അവതരിപ്പിച്ച മാത്യുവും അത്തരം ഒരു വ്യക്തിയാണ്. താൻ മെനഞ്ഞെടുത്ത കള്ളങ്ങളിൽ ജീവിക്കാനാണ് അയാൾ ശ്രമിച്ചത്.

സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകൾക്ക് അനുസരിച്ച് ജീവിക്കാൻ അയാൾ തയ്യാറായി. കുട്ടിയെന്ന ഘട്ടം നിറവേറ്റി ഭാര്യയോടുള്ള കടമ പൂർത്തിയാക്കിയെന്ന് ആദ്ദേഹം സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. മാത്യു ഒരു നല്ല മകനായിരുന്നു. നല്ല ഒരു സുഹൃത്തായിരുന്നു. സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന ബഹുമാന്യനായ വ്യക്തിയായിരുന്നു. അതൊക്കെ തന്നെയാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചതും.

സ്വയം ധരിപ്പിക്കുന്ന നുണകൾ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്ന് കരുതിയ മാത്യുവിന്റെ അച്ഛൻ, അദ്ദേഹത്തെ വിവാഹത്തിനായി നിർബന്ധിച്ചപ്പോൾ കരുതിയില്ല, നുണകളുടെ കൂടാരം ഒരിക്കലും ജീവിതത്തിന്റെ ഇരുളിനെ തടയില്ലായെന്ന്. 

2018 വരെ ഇന്ത്യയിൽ കുറ്റകരമായിരുന്ന സ്വവർഗ്ഗാനുരാഗ നിയമം, ഭേദഗതി ചെയ്യുന്നത് വരെ കാത്തിരുന്ന ഓമന, മാത്യുവിനോടുള്ള സ്നേഹത്തെയും സഹതാപത്തെയും എടുത്തു കാണിക്കുന്നു. എന്നാൽ തന്റെ ജീവിത ദുരിതങ്ങളിൽ നിന്ന് കരകയറണമെങ്കിൽ താൻ എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ചിത്രത്തിൽ വ്യക്തമാക്കുന്നു. പുരുഷാധിപത്യത്തിന്റെ ഇരയാണ് മാത്യ എന്ന് ഓമനയ്ക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് മാത്യു ക്ഷമാപണം നടത്തിയതിന് ശേഷം, തന്നെ രക്ഷിക്കാൻ മാത്യുവിനോട് തന്നെ ഓമന ആവശ്യപ്പെടുന്നതും. 

സ്വവർഗ്ഗാനുരാഗികളായ എല്ലാ വ്യക്തികളിലും നിങ്ങൾക്ക് ഇത്തരം നിസ്സഹായരായ മാത്യുമാരെ കാണാം. ക്വിയർ ചുറ്റുപാടുകളിൽ നിന്ന് അപ്രത്യക്ഷരായി അവർ വിവാഹ ഫോട്ടോകളിൽ ഭാര്യയ്‌ക്കൊപ്പം സോഷ്യൽ മീഡിയാ സൈറ്റുകളിൽ നിറയാം. സ്വവർഗ്ഗാനുരാഗത്തേയും ആശയത്തേയും പൂർണ്ണമായും ഒഴിവാക്കി, ബാഹ്യശക്തികളുടെ ഇടപെടലുകളാൽ സ്വയം കള്ളങ്ങളിൽ വിശ്വസിച്ച്, പുതിയ സത്യത്തെയും സത്വത്തെയും ഉൾക്കൊണ്ട് അവർ നിങ്ങൾക്ക് സമീപം തന്നെ ജീവിക്കുന്നത് കാണാം. ജീവിതത്തെ അംഗീകരിക്കാനുള്ള ധൈര്യം ആർജിച്ചാൽ മാത്യുവിനെ പോലെ അവരും രക്ഷപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Read More Entertainment Stories Here

Queer Mammootty Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: