/indian-express-malayalam/media/media_files/POPS8XARtqC90m5ntb24.jpg)
ജാൻവി കപൂർ കോഫി വിത്ത് കരണിൽ
താരങ്ങളും സിനിമാപ്രവർത്തകരും ബോളിവുഡിന്റെ വിശേഷങ്ങളും രഹസ്യങ്ങളും പങ്കുവയ്ക്കുന്ന പ്രശസ്തമായ ഷോയാണ് കോഫി വിത്ത് കരൺ. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥിയായത് ബോളിവുഡ് താരങ്ങളും സഹോദരിമാരുമായ ജാൻവി കപൂറും ഖുഷി കപൂറും ആയിരുന്നു. പരിപാടിയിലെ ജനപ്രിയമായ 'റാപ്പിഡ് ഫയർ' റൗണ്ടിനിടെ ജാൻവി പറഞ്ഞൊരു മറുപടിയാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്നത്.
'എന്തെങ്കിലും ഫ്ലർട്ടിംഗ് മെസേജ് ലഭിച്ചിട്ടുണ്ടോ?' എന്നായിരുന്നു കരൺ ചോദിച്ചത്. "എനിക്ക് നിങ്ങളുടെ ബ്യൂട്ടി സ്പോട്ടുകൾ കാണാൻ കഴിയുമോ,"എന്നായിരുന്നു ഒരു നടന്റെ മെസേജ് എന്ന് ജാൻവി പറഞ്ഞു. മറുപടി കേട്ട് പൊട്ടിച്ചിരിച്ച കരൺ ഉടനെ "നിങ്ങൾക്ക് എത്ര ബ്യൂട്ടി സ്പോട്ടുകൾ ഉണ്ട്?" എന്ന് തിരക്കിയപ്പോൾ ഒരുപാടുണ്ട് എന്നാണ് ജാൻവി നാണത്തോടെ മറുപടി പറഞ്ഞത്.
സഹോദരിയായ ഖുഷിയും സഹനടനായ വേദാംഗ് റെയ്‌നയുമായി ഡേറ്റിങ്ങിലാണെന്ന റൂമറുകളെപ്പറ്റിയും ജാൻവി സംസാരിച്ചു. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസായ സോയ അക്തർ ചിത്രം, ദി ആർച്ചീസിലുടെയാണ് ഖുഷി കപൂർ അരങ്ങേറ്റം കുറിച്ചത്. ആർച്ചീസിൽ തന്റെ സഹനടനായി അഭിനയിച്ച വേദാംഗ് റെയ്‌നയുമായി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും, ഖുഷിയെ ആരോടൊപ്പമാണ് ജാൻവി സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, "വേദാംഗ് ക്യൂട്ട് ആണ്, അദ്ദേഹത്തിന് നല്ല ആവേശമുണ്ട്" എന്നാണ് ജാൻവി മറുപടി പറഞ്ഞത്.
കരൺ ജോഹർ അവതാരകനായെത്തുന്ന ഷോയിൽ മുൻപും പലതവണ ജാൻവി പങ്കെടുത്തിട്ടുണ്ട്, എന്നാൽ ഖുഷി ആദ്യമായാണ് കോഫി വിത്ത് കരണിൽ എത്തുന്നത്.
Read More Entertainment Stories Here
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- പെങ്ങളുടെ പിന്നാലെ നടന്നാൽ തല്ലും കൊല്ലുമെന്ന് ഭീഷണി; ഷാരൂഖിനുണ്ടോ കുലുക്കം
- ഷാരൂഖ് ഒരു വർക്ക്ഹോളിക്കാണ്, വേണേൽ 24 മണിക്കൂറും ജോലി ചെയ്തു കളയും: സഹതാരം പറയുന്നു
- മകൾ അഭിനയം തുടങ്ങിയത് ഇരട്ടി സമ്മർദ്ദം ഉണ്ടാക്കി: ഷാരുഖ് ഖാൻ
- വെറും കൈയ്യോടെ ഡൽഹിയിൽ നിന്നെത്തി, ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ
- 50 രൂപ പ്രതിഫലത്തിൽ നിന്നും തുടങ്ങി, ഇന്ന് 770 ദശലക്ഷം ഡോളർ ആസ്തി; ഇത് ഷാരൂഖ് മാജിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.