/indian-express-malayalam/media/media_files/0txiZ0QDzMmtfLlrTsum.jpg)
ജ്യോതികയും സൂര്യയും
തമിഴകത്തിനു മാത്രമല്ല, മലയാളികൾക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ മാതൃകാദമ്പതികൾ എന്ന രീതിയിൽ കൂടിയാണ് ആരാധകർ ഇരുവരെയും നോക്കി കാണുന്നത്. സ്ത്രീകളോട് എത്രത്തോളം ബഹുമാനത്തോടെ പെരുമാറുന്ന ഭർത്താവാണ് സൂര്യയെന്ന് ജ്യോതിക പല അഭിമുഖങ്ങളിലും മുൻപു വാചാലയായിട്ടുണ്ട്.
ഇപ്പോഴിതാ, ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും ആ വാക്കുകൾക്ക് അടിവരയിടുകയാണ്. വീടിനു മുന്നിലുള്ള നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്. നെയിം പ്ലേറ്റിൽ ജ്യോതികയുടെ പേരാണ് ആദ്യം നൽകിയത്. "വിവാഹം എന്നാൽ യഥാർഥ കൂട്ടുകെട്ടാണ്. ഒരു പുരുഷൻ വീട് കെട്ടുന്നു, ഭാര്യ അതിനെ ഒരു ഭവനമാക്കി മാറ്റുന്നു," എന്ന അടിക്കുറിപ്പോടെയാണ് ജ്യോതിക ചിത്രങ്ങൾ പങ്കിട്ടത്.
അടുത്ത സുഹൃത്തുക്കളുടെ വീടിനു മുന്നിൽ സ്ഥാപിച്ച ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരുകൾ ചേർത്ത ഏതാനും നെയിംപ്ലേറ്റുകളും ഇതിനൊപ്പം ജ്യോതിക പങ്കുവച്ചിട്ടുണ്ട്. ഭാര്യയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന സൂര്യയെന്ന ഭർത്താവിന് കയ്യടിക്കുകയാണ് ആരാധകർ. ഒരു പ്രമോഷന്റെ ഭാഗമായാണ് ജ്യോതിക ചിത്രങ്ങൾ പങ്കിട്ടത്.
കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യയുടെ പുതിയ റിലീസ്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുന്നു. നവംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
Read More
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.