scorecardresearch

അയാളൊരു വട്ടനാണ്: രാജമൗലിയെ കുറിച്ച് ജൂനിയർ എൻടിആർ

രാജമൗലിയുടെ സിനിമാജീവിതത്തെ പര്യവേക്ഷണം ചെയ്യുന്ന 'മോഡേൺ മാസ്റ്റേഴ്സ്: എസ്എസ് രാജമൗലി' എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്

രാജമൗലിയുടെ സിനിമാജീവിതത്തെ പര്യവേക്ഷണം ചെയ്യുന്ന 'മോഡേൺ മാസ്റ്റേഴ്സ്: എസ്എസ് രാജമൗലി' എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്

author-image
Entertainment Desk
New Update

തെലുങ്ക് സിനിമയെ ആഗോളതലത്തിൽ എത്തിച്ചസംവിധായകരിൽ ഒരാളാണ് എസ്എസ് രാജമൗലി. രാജമൗലിയുടെ ഏറ്റവും ഒടുവിലെ ചിത്രമായ ആർ ആർ ആർ 2023-ൽ "നാട്ടു നാട്ടു" എന്ന ഗാനത്തിലൂടെ രണ്ട് ഓസ്‌കാറുകൾ പോലും നേടി. രാജമൗലിയുടെ സിനിമാജീവിതത്തെ പര്യവേക്ഷണം ചെയ്യുകയാണ് നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെൻ്ററിയായ മോഡേൺ മാസ്റ്റേഴ്സ്: എസ്എസ് രാജമൗലി.  തിങ്കളാഴ്ചയാണ് നിർമ്മാതാക്കൾ ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറക്കിയത്. 

Advertisment

ആർആർആർ, ബാഹുബലി തുടങ്ങിയ തുടങ്ങിയ സിനിമകളുടെ അണിയറകഥകൾ രാജമൗലിയുടെ ഫിലിം മേക്കിംഗ് രീതികളെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നവയാണ്. രാജമൗലിയുടെ സിനിമകളിൽ നായകന്മാരായി എത്തിയ രാം ചരൺ, ജൂനിയർ എൻടിആർ, പ്രഭാസ് എന്നിവർ  സംവിധായകനൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട് ഡോക്യുമെന്ററിയിൽ. 

തൻ്റെ ക്രാഫ്റ്റിനോട് രാജമൗലി കാണിക്കുന്ന അർപ്പണബോധത്തെക്കുറിച്ചാണ് ജൂനിയർ എൻടിആർ പറയുന്നത്. “അദ്ദേഹത്തിന് ഒരു സഹാനുഭൂതിയും ഇല്ലെന്ന് നിങ്ങൾക്ക് തോന്നിത്തുടങ്ങും. അദ്ദേഹം ഒരു ഭ്രാന്തനാണ്. അദ്ദേഹത്തോട് തർക്കിച്ചിട്ട് കാര്യമില്ല. അദ്ദേഹം ആഗ്രഹിക്കുന്നത് നൽകിയതിനു ശേഷം അവിടെ നിന്നു പുറത്തുകടക്കുക."

“ചിലപ്പോൾ ഞാൻ ഞെട്ടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സിനിമകൾ കാണുമ്പോൾ ഞാൻ എന്നെ മൂന്നാമതൊരാളായാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യ രമാ രാജമൗലി അദ്ദേഹത്തെ "ജോലിയുടെ രാക്ഷസൻ" എന്ന് വിളിച്ചിട്ടുണ്ട്," രാം ചരൺ പറഞ്ഞു. 

Advertisment

മോഡേൺ മാസ്റ്റേഴ്‌സ്: എസ്എസ് രാജമൗലി എന്ന ഡോക്യുമെൻ്ററി നിർമ്മിക്കുന്നത് അപ്ലാസ് എൻ്റർടൈൻമെൻ്റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോയും ചേർന്നാണ്. രാഘവ് ഖന്നയാണ് സംവിധായകൻ, ജെയിംസ് കാമറൂൺ, ജോ റൂസ്സോ, കരൺ ജോഹർ, പ്രഭാസ്, റാണാ ദഗ്ഗുബതി, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ സിനിമാ വ്യക്തികളുമായുള്ള അഭിമുഖവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെൻ്ററി ഓഗസ്റ്റ് രണ്ടിന് പുറത്തിറങ്ങും.

Read More

Ss Rajamouli Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: