scorecardresearch

അന്ന് ശബളം 6500 രൂപ, 6 രൂപയ്ക്ക് ലഞ്ച് കഴിക്കും, ബാക്കി പണം മ്യൂചൽ ഫണ്ടിലിടും: ജോൺ എബ്രഹാം

ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും സമ്പാദ്യശീലം വളർത്തിയെടുത്ത കഥ പറഞ്ഞ് ജോൺ എബ്രഹാം

ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും സമ്പാദ്യശീലം വളർത്തിയെടുത്ത കഥ പറഞ്ഞ് ജോൺ എബ്രഹാം

author-image
Entertainment Desk
New Update
John Abraham podcast

പുതിയ ചിത്രം വേദയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജോൺ എബ്രഹാം. വേദയുടെ പ്രമോഷൻ തിരക്കിലാണ് താരം. അടുത്തിടെ, രൺവീർ അല്ലാബാഡിയയുടെ പോഡ്കാസ്റ്റിലും ജോൺ എബ്രഹാം അതിഥിയായി എത്തിയിരുന്നു. കരിയറിന്റെ തുടക്കക്കാലത്തെ കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും  മനസ്സു തുറന്നു.  എംബിഎ പൂർത്തിയാക്കിയതിന് ശേഷം മീഡിയ പ്ലാനറായി ജോലി ചെയ്തിരുന്നെന്നും അന്ന് 6,500 രൂപയായിരുന്നു ശബളമെന്നും ജോൺ പറഞ്ഞു.

Advertisment

“എംബിഎ കഴിഞ്ഞു, ആദ്യമായി ജോലിയിൽ കയറിയപ്പോൾ എൻ്റെ ശമ്പളം 6,500 രൂപയായിരുന്നു. ഞാൻ അവിടെ നിന്നുമാണ് തുടങ്ങിയത്. ഞാനൊരു മീഡിയ പ്ലാനറായിരുന്നു. പിന്നീട് എനിക്ക് ഗ്ലാഡ്രാഗ്സ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു, ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, കരൺ ജോഹർ, കരൺ കപൂർ എന്നിവരായിരുന്നു അതിന്റെ വിധികർത്താക്കൾ. ഞാൻ ആ മത്സരത്തിൽ വിജയിച്ചു, എനിക്ക് 40,000 രൂപ ലഭിച്ചു. ആ തുക എന്നെ സംബന്ധിച്ച് വലിയൊരു തുകയായിരുന്നു. അന്ന് എൻ്റെ ശമ്പളം 11,500 രൂപയായിരുന്നു."

“എൻ്റെ ചെലവുകൾ വളരെ കുറവായിരുന്നു. എനിക്ക് ഉച്ചഭക്ഷണത്തിന് 6 രൂപ മതിയായിരുന്നു, 2 ചപ്പാത്തിയും ഡാൽ ഫ്രൈയും ഉണ്ടായിരിക്കും.  1999-ൽ ആണത്.  ഓഫീസിൽ അധികസമയം ജോലി ചെയ്യേണ്ടി വന്നാൽ ഞാൻ അന്നത്തെ അത്താഴം ഒഴിവാക്കും. അന്നെനിക്ക് മൊബൈൽ ഇല്ലായിരുന്നു. ബൈക്കിൽ പെട്രോൾ അടിക്കണം, പിന്നെ വളരെ കുറച്ചു ഭക്ഷണം, ഒരു ട്രെയിൻ പാസ്... എന്റെ ചെലവുകൾ അതിൽ ഒതുങ്ങിയിരുന്നു.  ഞാൻ എൻ്റെ പണം സേവ് ചെയ്യുകയും ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തു. അവിടെ നിന്നാണ് എൻ്റെ കരിയർ ആരംഭിച്ചത്. ”

പണം സമ്പാദിക്കുക മാത്രമല്ല, അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യവും ജോൺ ഊന്നിപ്പറഞ്ഞു. “നമ്മളൊരു മുതലാളിത്ത സമൂഹത്തിലാണ് ജീവിക്കുന്നത്. പണം ഉണ്ടാക്കുന്നതും സമ്പാദിക്കുന്നതും നല്ലതാണ്.  നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണം. പണം സമ്പാദിക്കുന്നതിൽ ഒരു ദോഷവുമില്ല, എന്നാൽ ആ പണം നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാന കാര്യം. അതുകൊണ്ടാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി രൂപീകരിച്ചത്, കുറച്ച് പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ ആളുകളോട് പറയാൻ, ” ജോൺ എബ്രഹാം പറഞ്ഞു.

Advertisment

വേദ ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ശർവാരിയും പ്രധാന വേഷത്തിൽ എത്തുന്നു. നിഖിൽ അദ്വാനിയാണ് സംവിധായകൻ. 

Read More

John Abraham

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: