/indian-express-malayalam/media/media_files/2025/01/11/sVJsP7WfW2tMGLZnZs9j.jpg)
ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ചിത്രമായിരുന്നു 'വിജയ് സൂപ്പറും പൗര്‍ണമിയും'. തിയേറ്ററിൽ വിജയം നേടിയ ആ ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് ആറു വർഷം പിന്നിടുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട ഒരു കൗതുകം തുറന്നു പറയുകയാണ് ജിസ് ജോയ്. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ ബെഡ് റൂമായി കാണിച്ച മുറിയിൽ നിന്നുള്ള ചിത്രങ്ങളും ജിസ് ഷെയർ ചെയ്തിട്ടുണ്ട്.
"എന്റെ പ്രിയപ്പെട്ട വിജയും പൗർണമിയും കുടുങ്ങി പോയത് ഈ മുറിയിലാണ്. ഈ വാതിലാണ് ഒരു നിയോഗം പോലെ അവരെ പൂട്ടിയിട്ടത്. ഇന്ന് ആറ് വർഷമാവുന്നു എന്റെ ഈ പ്രിയ ചിത്രം റിലീസ് ആയിട്ട്. എറണാകുളത്തു കളമശ്ശേരിയിലാണ് ഈ വീടിന്റെ ഇന്റീരിയർ ഷൂട്ട് ചെയ്തത്, എക്സ്റ്റീരിയർ എടുത്തത് കടവന്ത്രയിലുള്ള മറ്റൊരു വീട്ടിലും. ആ രഹസ്യം ഞാൻ ഇന്ന് ഇവിടെ തുറന്ന് വിടുന്നു. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി," ജിസ് കുറിച്ചു.
ആറുവർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്.
ബി ടെക് കഴിഞ്ഞു ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ കൂട്ടുകാരോടൊപ്പം ഒരൊഴുക്കിൽ അങ്ങുപോവുന്ന വിജയുടെയും ജീവിതത്തിൽ വ്യക്തമായ ലക്ഷ്യബോധ്യമുള്ള പൗർണമിയും കണ്ടുമുട്ടുന്നതും അവരുടെ പ്രണയവുമൊക്കെയാണ് ചിത്രം പറഞ്ഞത്.
ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി, രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിച്ച ചിത്രമായിരുന്നു 'വിജയ് സൂപ്പറും പൗര്‍ണമിയും'. രണദിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിച്ചു.
Read More
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- Ennu Swantham Punyalan Review: കോമഡിയും സസ്പെൻസും അടങ്ങിയൊരു ഡീസന്റ് ത്രില്ലർ; എന്ന് സ്വന്തം പുണ്യാളൻ റിവ്യൂ
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.