/indian-express-malayalam/media/media_files/8QNpAQg7CJPGbT9pbP9Y.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നവ് ഗിരീഷാണ് ചക്കിയുടെ ജീവിത പങ്കാളിയായെത്തുന്നത്. കഴിഞ്ഞ ദിവസം രഹസ്യമായ നടന്ന വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.
മോതിര മാറ്റ ചടങ്ങിന് ശേഷം മാളവിക ഇമോഷണാകുന്നതും വീഡിയോകളിൽ നിന്ന് കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഇന്നലെയാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം. ഫോട്ടോകൾ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തന്റെ പ്രണയം മാളവിക ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നത്.
അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്‍റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്‍റെ ജീവിതപങ്കാളി. 'മോന്‍റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം' എന്നാണ് മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
Read More Entertainment Stories Here
- അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.