scorecardresearch

ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബ്രദര്‍സ് ഡേ, ഫൈനല്‍സ്: മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍

Ittymaani Made in China, Brothers Day, Finals Movie Release Live Updates: 'ഇട്ടിമാണി മേഡ് ഇന്‍ ചൈന', 'ബ്രദര്‍സ് ഡേ', 'ഫൈനല്‍സ്' എന്നീ മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് റിലീസ്

Ittymaani Made in China, Brothers Day, Finals Movie Release Live Updates: 'ഇട്ടിമാണി മേഡ് ഇന്‍ ചൈന', 'ബ്രദര്‍സ് ഡേ', 'ഫൈനല്‍സ്' എന്നീ മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് റിലീസ്

author-image
Entertainment Desk
New Update
Ittymaani Made in China review, Ittymaani Made in China rating, Ittymaani Made in China mohanlal, Brothers Day Review, Brothers Day Rating, Finals Review, Finals Rating, ഇട്ടിമാണി മേഡ് ഇന്‍ ചൈന റിവ്യൂ, ബ്രദര്‍സ് ഡേ റിവ്യൂ, ഫൈനല്‍സ് റിവ്യൂ

Ittymaani Made in China, Brothers Day, Finals Movie Release Highlights: 'ഇട്ടിമാണി മേഡ് ഇന്‍ ചൈന', 'ബ്രദര്‍സ് ഡേ', 'ഫൈനല്‍സ്' എന്നീ മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് റിലീസ്. ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്‌ നിവിന്‍ പോളി-നയന്‍‌താര ടീമിന്റെ 'ലവ് ആക്ഷന്‍ ഡ്രാമ'യാണ്. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'.

Advertisment

Read Here: Nivin Pauly Nayanthara Love Action Drama Review:കംഫര്‍ട്ട് സോണിലേക്ക് മടങ്ങിയെത്തി നിവിന്‍ പോളി

മോഹന്‍ലാല്‍ നായകനാകുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' സംവിധാനം ചെയ്യുന്നത് ജോജു-ജിബി എന്നിവര്‍ ചേര്‍ന്നാണ്.  നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന 'ബ്രദര്‍സ് ഡേ'.  രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൈനല്‍സ്'.  മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരന്‍ജ്ജ് മണിയന്‍പിള്ളരാജുവും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Ittymaani Made in China: മോഹൻലാല്‍ നായകനാകുന്ന ഇട്ടിമാണി

Mohanlal starrer Ittymaani: Made in China release: മോഹന്‍ലാല്‍ നായകനാവുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് ഓണം ചിത്രങ്ങളിൽ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നിൽക്കുന്ന ചിത്രങ്ങളിലൊന്ന്.

Advertisment

ആശിര്‍വ്വാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകരായ ജിബിയും ജോജുവും ചേർന്നാണ്. ഏറെ നാളുകൾക്കു ശേഷം തൃശ്ശൂർ പശ്ചാത്തലത്തിലുള്ള കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് 'ഇട്ടിമാണി'.

നവാഗതരായ ജിബിയും ജോജുവും തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ‘ഇട്ടിമാണി’യിലൂടെ ആദ്യമായി സ്വതന്ത്രസംവിധായകരാവുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് എന്ന പ്രത്യേകതയും 'ഇട്ടിമാണി'യ്ക്കുണ്ട്.

ഹണി റോസാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും 'ഇട്ടിമാണി'യിൽ അഭിനയിക്കുന്നുണ്ട്. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

Read more: Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടും

Brother's Day: പൃഥ്വിരാജ്, ഒപ്പം മൂന്നു നാലു നായികമാരുമായി 'ബ്രദേഴ്സ് ഡേ'

Prithviraj Starer Brother's Day Release: നടൻ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ'യിൽ പൃഥ്വിരാജിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് നടൻ പ്രസന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്ന സൂചനകളാണ് ടീസറും പോസ്റ്ററുകളുമെല്ലാം നൽകുന്നത്.

‘ബ്രദേഴ്സ് ഡേ’യില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നതെന്ന് സംവിധായകൻ കലാഭവൻ ഷാജോൺ ഒരു അഭിമുഖത്തിനിടെ വ്യക്തിമാക്കിയിരുന്നു.

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിങ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ!”, എന്നാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

Finals: സൈക്ലിസ്റ്റായി രജിഷയെത്തുന്ന 'ഫൈനൽസ്'

Rajisha Vijayan Starer Finals Release: 'ജൂണി'നു ശേഷം രജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'ഫൈനൽസ്'. നവാഗതനായ പി ആർ അരുൺ ആണ് 'ഫൈനൽസ്' സംവിധാനം ചെയ്യുന്നത്. നാടകപ്രവര്‍ത്തകനും നടി മുത്തുമണിയുടെ ഭർത്താവും കൂടിയാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ തന്നെയാണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ 'പറക്കാം പറക്കാം' എന്ന ഗാനം അടുത്തിടെ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. എം.ഡി.രാജേന്ദ്രൻ എഴുതിയ വരികൾക്ക് ഈണം നൽകിയത് കൈലാസ് മേനോനാണ്. യാസിൻ നിസാറും ലതാ കൃഷ്ണയും ചേർന്ന് ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം

Live Blog














Highlights

    16:11 (IST)06 Sep 2019

    Brother's Day Review

    Brother's Day Movie Review: Engaging Crime Thriller

    ആദ്യ പകുതിയിലെ ചെറിയ ലാഗിന് ശേഷം രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുമ്പോള്‍ 'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രത്തിന്റെ ജോണര്‍ തന്നെ മാറുന്നതായി കാണാം. പിന്നീടങ്ങോട്ട് ചിത്രം പക്കാ ത്രില്ലര്‍ മോഡിലാണ് പോകുന്നത്. രണ്ടാം പകുതി പ്രേക്ഷകരെ നല്ല രീതിയില്‍ 'എന്‍ഗേജിംഗ്' ആക്കാന്‍ സംവിധായകന്‍ കലാഭവന്‍ ഷാജോണിന് സാധിച്ചിട്ടുണ്ട്.

    ഇന്റര്‍വെല്ലിന് ശേഷം ഓരോ സീനും തീര്‍ത്തും ആകാംക്ഷയോടെയാണ് കണ്ടിരുന്നത്. ആദ്യ പകുതിയില്‍ പലതും തമ്മില്‍ ഒരു ചേരുംപടി ചേരായ്ക തോന്നുമെങ്കിലും രണ്ടാം പകുതി അതിന് പകരമാകുന്നുണ്ട്. 'ട്വിസ്റ്റ് ആന്‍ഡ് ടേണുകള്‍' ഭംഗിയായി, കണക്ഷന്‍ വിട്ടു പോകാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

    Read More: പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍: 'ബ്രദേര്‍സ് ഡേ' റിവ്യൂ

    13:33 (IST)06 Sep 2019

    Ittymaani Made in China Review

    "ഒരു ഉത്സവാഘോഷ ചിത്രമാണ് മോഹൻലാൽ നായകനാകുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'.  ആരാധകര്‍ക്കിടയില്‍ ഓളം തീര്‍ക്കുന്ന, അവര്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേരുംപടി ചേര്‍ത്ത ചിത്രം.  സിനിമയിലെ ഓണാഘോഷങ്ങള്‍ക്ക് ശരിക്കും തിരി തെളിഞ്ഞത് മോഹന്‍ലാല്‍ സ്ക്രീനില്‍ അവതരിച്ചപ്പോള്‍ ആണെന്ന് പറയാം," ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂ വായിക്കാം

    Read Here: ഉത്സവാഘോഷ ചിത്രം: 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' റിവ്യൂ

    11:28 (IST)06 Sep 2019

    ഇട്ടിമാണി രണ്ടാം പകുതി കഴിയുമ്പോള്‍

    മോഹന്‍ലാല്‍ നായകനാകുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' ചിത്രം ആദ്യ ഷോ കഴിയുമ്പോള്‍ ആരാധകര്‍ ആര്‍പ്പു വിളിക്കുന്നുണ്ടെങ്കിലും ചിത്രം ശരാശരി നിലവാരമാണു പുലര്‍ത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

    #IttymaaniMadeInChina

    11:25 (IST)06 Sep 2019

    തമിഴ് താരം ധനുഷ് ഗായകനാകുന്ന 'ബ്രദര്‍സ് ഡേ'

    കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന 'ബ്രദര്‍സ് ഡേ' എന്ന ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ് തമിഴ് താരം ധനുഷ് പാടിയ ഗാനം.  'നെഞ്ചോട്‌ വിനാ' എന്ന തമിഴ് ഗാനമാണ് ഈ ചിത്രത്തിന് വേണ്ടി ധനുഷ് ആലപിച്ചിരിക്കുന്നത്.  

    11:20 (IST)06 Sep 2019

    അച്ഛന്‍ അഭിനയം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല: നിരഞ്ജ് മണിയന്‍പിള്ള രാജു

    അച്ഛന്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുകയാണ് മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു.  വീട്ടില്‍ നിന്നും അഭിനയത്തില്‍ തനിക്ക് ട്രെയിനിംഗ് ഒന്നും ലഭിച്ചിട്ടില്ല എന്നും സിനിമയില്‍ പാലിച്ചു പോരേണ്ട ഡിസിപ്ലിന്‍ മാത്രമാണ് അച്ഛന്‍ പകര്‍ന്നു തരാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും നിരഞ്ജ് മണ്‍സൂണ്‍ മീഡിയയ്ക്ക് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.  

    10:37 (IST)06 Sep 2019

    ഇട്ടിമാണി: മികച്ച ആദ്യ പകുതി എന്ന് റിപ്പോര്‍ട്ടുകള്‍

    മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ആദ്യ പകുതി പിന്നിടുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍.  മോഹന്‍ലാലും സിദ്ദിക്കും ചേര്‍ന്നുള്ള രംഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

    #Ittymanimadeinchina - Good first half! 

    10:35 (IST)06 Sep 2019

    'ഞാന്‍ പൃഥ്വിരാജാണ്', 'എങ്ങനെ?'; താരത്തെ പൊട്ടിച്ചിരിപ്പിച്ച ഫോണ്‍ കോൾ, വീഡിയോ

    10:28 (IST)06 Sep 2019

    ഫൈനല്‍സിന്റെ ദൃശ്യചാരുതയുടെ പിന്നില്‍

    ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ ഛായാഗ്രാഹനനാണ് സുദീപ് ഇളമണ്‍.  ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഹൃദ്യമായ രംഗങ്ങള്‍ പകര്തിയതും സുദീപ് തന്നെ.  'പതിനെട്ടാം പടി', അടുത്തിടെ ഇറങ്ങിയ ഭരത് ബാലയുടെ 'താളം' എന്ന മ്യൂസിക് ആല്‍ബം എന്നിവയുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് സുദീപ് തന്നെ.

    09:50 (IST)06 Sep 2019

    ഇട്ടിമാണി കാണാന്‍ മാവേലിയും

    മോഹന്‍ലാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ ഓരോ റിലീസും ആഘോഷമാണ്.  ഓണത്തിനോട് അനുബന്ധിച്ച് വരുന്ന അദ്ദേഹത്തിന്റെ ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' കാണാന്‍ ഒരു ആരാധകന്‍ എത്തിയത് മാവേലി തമ്പുരാന്റെ വേഷത്തിലാണ്.  കൊല്ലം നഗരത്തിലെ ഒരു തിയേറ്റരില്‍ നിന്നുള്ള കാഴ്ച.

    Spotted Maveli For #Ittymaani Fans Show At Kollam

    09:47 (IST)06 Sep 2019

    ബ്രദര്‍സ് ഡേ റിലീസും പിറന്നാളും ഐശ്വര്യയ്ക്കിത് ഇരട്ടി മധുരം

    യുവനായികമാരിൽ ശ്രദ്ധേയരായ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ, മിയ എന്നിവരാണ് 'ബ്രദേഴ്സ് ഡേ'യിൽ ഒന്നിക്കുന്നത്.  ചിത്രം റിലീസ് ആകുന്ന ഇന്ന് തന്നെയാണ് ഐശ്വര്യാ ലക്ഷ്മിയുടെ പിറന്നാളും.  റിലീസ് കാത്തിരിക്കുന്നതിനോടൊപ്പം തന്നെ താരത്തെ ആശംസിക്കാനും മറന്നില്ല ആരാധകര്‍

    Happy Birthday to Aishwarya Lekshmi !! pic.twitter.com/hSTk9b603H

    09:43 (IST)06 Sep 2019

    12 വർഷങ്ങൾ, ഒരൊറ്റ സ്വപ്നം; ഫൈനൽസ്

    "ഒരുപാട് സ്ഥലങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് എഴുതിയ ഒരു തിരക്കഥയാണ് 'ഫൈനൽസി'ന്റേത്. രജിഷ വിജയനെ എനിക്ക് 'ഹാൻഡ് ഓഫ് ഗോഡ്' എന്ന നാടകത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതു മുതൽ അറിയാം. രജിഷയോട്​ അന്നു തന്നെ ഞാൻ ഈ കഥ പറഞ്ഞിട്ടുണ്ടായിരുന്നു. മണിയൻ പിള്ള രാജു ചേട്ടൻ ഈ പ്രൊജക്റ്റിലേക്ക് വന്നതാണ് 'ഫൈനൽസ്' യാഥാർത്ഥ്യമാക്കിയത്," തന്റെ ആദ്യ സംവിധാനസംരംഭത്തെ കുറിച്ച് അരുൺ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞതിങ്ങനെ.

    Read More: Director Arun P R on 'Finals'

    09:35 (IST)06 Sep 2019

    ചൈനീസ്‌ പറയുന്ന ഇട്ടിമാണി

    ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ ഉപയോഗിക്കുന്ന തൃശൂർ- ചൈന ഭാഷകളെ കുറിച്ചുമെല്ലാം മോഹൻലാൽ ഒരു വീഡിയോ അഭുമുഖത്തില്‍ വിവരിച്ചു.

    "അമ്മയോട് വളരെ സ്നേഹമുള്ള ഒരാളാണ് ഇട്ടിമാണി. പക്ഷേ നർമ്മത്തിന്റെ അകമ്പടിയോടെയാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം പറഞ്ഞു പോവുന്നത്. സിനിമയിൽ ഇട്ടിമാണിയും അമ്മയും ചിലയിടങ്ങളിലൊക്കെ ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലും മറ്റും മറ്റുള്ളവർക്ക് മനസ്സിലാവാത്ത രീതിയിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനായിട്ടാണ് ഇട്ടിമാണിയും അമ്മയും ചൈനീസ് ഉപയോഗിക്കുന്നത്," മോഹൻലാൽ പറഞ്ഞു.

    ചിത്രത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും പക്ക തൃശൂർ ഭാഷ വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളെന്നും മോഹൻലാൽ വ്യക്തമാക്കി.

    09:32 (IST)06 Sep 2019

    'ബ്രദേഴ്സ് ഡേ'യുടെ തിരക്കഥയെഴുതി പൃഥ്വിരാജിനെ കാണിച്ചപ്പോൾ, പൃഥ്വിയാണ് പറഞ്ഞത് 'ചേട്ടൻ ഈ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ ഡേറ്റ് തരാം' എന്ന്. എത്രയോ ആളുകൾ പൃഥ്വിയുടെ ഡേറ്റിനായി കാത്തിരിക്കുന്നു, തന്നെ തേടിയെത്തുന്ന തിരക്കഥകൾ സൂക്ഷിച്ചു മാത്രം തെരെഞ്ഞെടുക്കുന്ന ഒരു നടൻ കൂടിയാണ് പൃഥ്വി- അങ്ങനെ ഒരാൾ ഡേറ്റ് തരുമ്പോൾ ആ അവസരം നഷ്ടപ്പെടുത്തരുതെന്ന് തോന്നി,' അപ്രതീക്ഷിതമായി തന്നിലെത്തി ചേർന്ന സംവിധായകവേഷത്തെ കുറിച്ച് ഷാജോൺ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞതിങ്ങനെ.

    Read Full Interview Here: Kalabhavan Shajon on his directorial debut 'Brothers Day' with Prithviraj

    09:27 (IST)06 Sep 2019

    സൈക്‌ളിങ് ഒട്ടുമറിയാത്ത ഒരാളായിരുന്നു ഞാന്‍: രജിഷ പറയുന്നു

    'സൈക്‌ളിങ് ഒട്ടുമറിയാത്ത ഒരാളായിരുന്നു ഞാന്‍. സൈക്കിളോടിക്കാന്‍ പോയാല്‍ വീണ് അപകടം പറ്റുമൊന്നൊക്കെ പറഞ്ഞ് ചെറുപ്പത്തില്‍ വീട്ടില്‍നിന്ന് എന്നെക്കൊണ്ട് സൈക്കിള്‍ തൊടീച്ചില്ല. സ്‌കൂള്‍പഠനകാലത്ത് അത്ലറ്റായിരുന്നു. ഓട്ടത്തിലാണ് അന്ന് പങ്കെടുത്തിരുന്നത്. എന്നാല്‍ ആസ്ത്മ വന്നപ്പോള്‍ അത് അവസാനിപ്പിക്കേണ്ടിവന്നു. എന്നാലും എന്നും സ്‌പോര്‍ട്സിനോട് താത്പര്യമുണ്ട്. സംവിധായകനായ അരുണേട്ടനും ഞാനും ഒന്നിച്ച് ഹാന്‍ഡ് ഓഫ് ഗോഡ് എന്ന നാടകംചെയ്യുന്ന സമയത്താണ് ഫൈനല്‍സിന്റെ കഥ ആദ്യമായി പറയുന്നത്. അന്ന് അദ്ദേഹം ആ സിനിമചെയ്യാനൊന്നും തീരുമാനിച്ചിട്ടില്ല. കഥകേട്ടപ്പോള്‍ത്തന്നെ ചെയ്താല്‍ ഇത് നല്ലൊരു സിനിമയാകുമെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് നാളുകള്‍ക്കുശേഷം അതൊരു പ്രോജക്ടായി മാറിയപ്പോള്‍ ആലീസ് എന്ന കേന്ദ്രകഥാപാത്രം രജിഷ ചെയ്യണമെന്ന് അരുണേട്ടന്‍ വിളിച്ചുപറഞ്ഞു. വളരെ സന്തോഷത്തോടെ ഞാന്‍ സമ്മതമറിയിച്ചു,' മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു

    09:07 (IST)06 Sep 2019

    ആരാണ് ഇട്ടിമാണി?

    സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഇട്ടിമാണിയ്ക്ക് ചില ചൈനബന്ധങ്ങളുമുണ്ട്. അതെന്താണെന്ന് എന്നതു തന്നെയാണ് ചിത്രം സമ്മാനിക്കുന്ന ആകാംക്ഷയും. കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നൽകാതെ, ചിത്രത്തിന്റെ കഥയെ കുറിച്ചോ പ്ലോട്ടിനെ കുറിച്ചോ കൂടുതൽ ഒന്നും സൂചിപ്പിക്കാതെ സിനിമയുടെ സസ്‌പെൻസ് നിലനിർത്തുകയാണ് അണിയറപ്രവർത്തകരും.

    കുന്നംകുളം, തൃശൂർ, ചൈന എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'ചൈനയിലെ ചിത്രീകരണം നല്ലൊരു അനുഭവമായിരുന്നു, അതിനൊപ്പം തന്നെ ഏറെ ചെലവു കൂടിയ ഒന്നും. ആന്റണി പെരുമ്പാവൂരിനെ പോലൊരു നിർമ്മാതാവില്ലായിരുന്നെങ്കിൽ ഈ ചിത്രം സാധ്യമാവില്ലായിരുന്നു,' സംവിധായകൻ ജിബി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

    Read More: ചില 'ഇട്ടിമാണി' വിശേഷങ്ങൾ

    09:03 (IST)06 Sep 2019

    പ്രേംനസീറിനെ അനുകരിച്ച് പൃഥ്വിരാജ്; 'ബ്രദേഴ്സ് ഡേ' ടീസർ

    'വെള്ളത്താമര മൊട്ടു പോലെ, വെണ്ണക്കൽ പ്രതിമ പോലെ, കുളിക്കാനിറങ്ങിയ പെണ്ണേ, നിന്റെ കൂടെ ഞാനും വന്നോട്ടെ....' പാട്ടും പാടി പ്രേംനസീറിനെ അനുകരിക്കുകയാണ് പൃഥ്വിരാജ്. ഷീലയെ അനുകരിച്ച് ധർമജൻ ബോൾഗാട്ടിയുമുണ്ട് കൂടെ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ' എന്ന ചിത്രത്തിന്റെ ടീസറിലാണ് പൃഥ്വിരാജ് പ്രേംനസീറിനെ അനുകരിക്കുന്നത്.

    09:00 (IST)06 Sep 2019

    കൂട്ടുകാരന്റെ സ്വപ്നത്തിനു കൂട്ടിരിക്കുമ്പോള്‍: 'ഫൈനല്‍സ്' സിനിമയെക്കുറിച്ച് മുത്തുമണി

    അരുണിന്‍റെ ഭാര്യയായ മുത്തുമണി, അവരുടെ സൌഹൃദകാലത്തേ കേട്ടു തുടങ്ങിയ കഥയാണ് ഇപ്പോള്‍ 'ഫൈനല്‍സാ' പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. തിരക്കഥാകൃത്തിനും സംവിധായകനും കഥയ്ക്കുമൊപ്പം ഒരു വ്യാഴവട്ടക്കാലത്തിലേറെ കൂടെയുണ്ടായിരുന്ന മുത്തുമണി ആ വിശേഷങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി പങ്കു വച്ചു.

    "സ്പോര്‍ട്സിലെ ഗ്ലാമര്‍ ഇനങ്ങളെ മാത്രം കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതാണ് പൊതുവെയുള്ള രീതി. സൈക്ലിങ് പോലുള്ള മല്‍സരങ്ങളെക്കുറിച്ചും വിജയികളെക്കുറിച്ചും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. സ്പോര്‍ട്സ് വളരെ ഗൌരവത്തോടെ കണ്ടിരുന്ന അരുണിനെ സംബന്ധിച്ച് ഇതൊന്ന് സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പത്രത്തില്‍ വന്നൊരു വാര്‍ത്തയില്‍ നിന്ന് ഇങ്ങനെയൊരു തിരക്കഥയൊരുക്കാന്‍ അരുണിനെ പ്രേരിപ്പിച്ചത്".

    Read Muthani Interview about Finals Here

    Mohanlal Review Film Review

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: