Mohanlal Starrer Ittymaani Made in China Movie Audience Review: ഒരു ഉത്സവാഘോഷ ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’.  ആരാധകര്‍ക്കിടയില്‍ ഓളം തീര്‍ക്കുന്ന, അവര്‍ക്ക് വേണ്ട ചേരുവകള്‍ എല്ലാം ചേരുംപടി ചേര്‍ത്ത ചിത്രം.  സിനിമയിലെ ഓണാഘോഷങ്ങള്‍ക്ക് ശരിക്കും തിരി തെളിഞ്ഞത് മോഹന്‍ലാല്‍ സ്ക്രീനില്‍ അവതരിച്ചപ്പോള്‍ ആണെന്ന് പറയാം.  ആരാധകര്‍ക്കിടയില്‍ മാത്രമല്ല, ബോക്സോഫീസിലും വലിയ സാന്നിധ്യമായ അദ്ദേഹം ഈ ഉത്സവകാലത്ത് തീര്‍ക്കുന്ന മാജിക് എന്താണ് എന്ന് വരും ദിനങ്ങള്‍ പറയും.  അതിനു മുന്‍പ്, ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഓഫര്‍ ചെയ്യുന്നത് എന്താണ് എന്ന് നോക്കാം.

Read Here: ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബ്രദര്‍സ് ഡേ, ഫൈനല്‍സ്: മൂന്ന് ഓണച്ചിത്രങ്ങള്‍ ഇന്ന് തിയേറ്ററുകളില്‍

 

Ittymani Made in China Review: Story Line

തൃശൂരിലെ കുന്നംകുളത്താണ് അമ്മ തെയ്യാമ്മയോടൊപ്പം മണിക്കുന്നേൽ ഇട്ടിമാണി താമസിക്കുന്നത്. ചൈനയിൽ ജനിച്ചു വളർന്ന ഇട്ടിമാണിയ്ക്ക് കുടുംബപരമായി ഒരു ചൈന ബന്ധവുമുണ്ട്. എല്ലാറ്റിനും കമ്മീഷൻ അടിക്കുന്ന, എന്തിന് സ്വന്തം അമ്മയുടെ ഓപ്പറേഷനു വരെ കമ്മീഷൻ കൈപ്പറ്റുന്ന കക്ഷിയാണ് ഇട്ടിമാണി. പണത്തിനു വേണ്ടി ഇട്ടിമാണി എന്തും ചെയ്യും എന്നൊരു ധാരണ പൊതുവേ നാട്ടുകാർക്കുമുണ്ട്. സ്വന്തം അമ്മ തെയ്യാമ്മയ്ക്ക് പോലും ഇക്കാര്യത്തിൽ ഇട്ടിമാണിയെ വലിയ മതിപ്പില്ല. പക്ഷേ ഇട്ടിമാണിയ്ക്ക് അമ്മയോടുള്ള സ്നേഹം ഡ്യൂപ്ലിക്കേറ്റ് അല്ല, തനി ഒർജിനൽ ആണ്.

പ്രായം കൂടി പോയിട്ടും പെണ്ണന്വേഷണവും ഞായറാഴ്ച തോറുമുള്ള പെണ്ണു-കാണൽ ചടങ്ങുകളും പള്ളിക്കമ്മറ്റി കാര്യങ്ങളും കാറ്ററിംഗ് സർവ്വീസും തന്റെ ചൈന ഡ്യൂപ്ലിക്കേറ്റ് പ്രൊഡക്റ്റുകളുടെ ബിസിനസ്സുമൊക്കെയായി നടക്കുകയാണ് ഇട്ടിമാണി. അതിനിടയിൽ ഇട്ടിമാണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്.

Ittymani Made in China Review: Mohanlal The Star

മോഹൻലാലിന്റെ ഇട്ടിമാണി എന്ന കഥാപാത്രം തന്നെയാണ് ആദിമദ്യാന്തം സിനിമയുടെ നെടുംതൂൺ. ചിരിയും കൗണ്ടറുകളും തന്റേടവും അൽപ്പം പണക്കൊതിയുമൊക്കെയുള്ള ഇട്ടിമാണിയെ തൃശൂരുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘അങ്ങ് ചിതറാൻ’ വിട്ടിട്ടുണ്ട് മോഹൻലാൽ.

നായികയേക്കാൾ പ്രാധാന്യത്തോടെ സ്ക്രീനിൽ തെളിയുന്ന മറ്റൊരു മുഖം കെ പി എ സി ലളിതയുടേതാണ്. ചട്ടയും മുണ്ടുമുടുത്ത അമ്മച്ചി വേഷങ്ങളിൽ മുൻപും പല തവണ പ്രേക്ഷകർ അവരെ കണ്ടിട്ടുണ്ടെങ്കിലും ‘ഇട്ടിമാണി’യിലെ തെയ്യമ്മ തീർത്തും പുതിയൊരു കാഴ്ചയാണ്. മോഹൻലാലും കെപിഎസിയും ഒന്നിച്ചുള്ള നിരവധിയേറെ രസകരമായ സംഭവങ്ങളും കൗണ്ടറുകളുമെല്ലാം തിയേറ്ററുകളിൽ പൊട്ടിച്ചിരിയുണർത്തുന്നുണ്ട്. ഇവരുടെ അമ്മ- മകൻ കോമ്പിനേഷൻ രസകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

രാധിക ശരത് കുമാറും സിദ്ദിഖുമാണ് ചിത്രത്തിലെ മറ്റു രണ്ടു ശ്രദ്ധേയ കഥാപാത്രങ്ങൾ. കൗണ്ടറുകളുമായി അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ എന്നിവരും ചിത്രത്തിൽ നിറയുന്നുണ്ട്.

Ittymaani Made in China movie, Ittymaani Made in China movie review, comedy movie, Ittymaani Made in China review, Ittymaani Made in China critics review, Ittymaani Made in China movie review, Ittymaani Made in China movie audience review, Ittymaani Made in China movie public review, mohanlal, malayalam movies, malayalam cinema, entertainment, movie review, ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഇട്ടിമാണി മേഡ് ഇന്‍ ചൈന റിവ്യൂ, ഇട്ടിമാണി മേഡ് ഇന്‍ ചൈന റേറ്റിംഗ്

Mohanlal ‘Ittymani Made in China’ Review: മോഹൻലാലിന്റെ ഇട്ടിമാണി തന്നെയാണ് സിനിമയുടെ നെടുംതൂൺ

Ittymani Made in China Review: Verdict

നവാഗതരായ ജിബി-ജോജിമാരാണ് ചിത്രത്തിന്റെ സംവിധായകർ. സിനിമയുടെ കച്ചവട ഫോർമുലകൾ നോക്കി, മോഹൻലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തുന്ന രീതിയിൽ സ്ഥിരം കച്ചവടസിനിമകളുടെ ഫോർമാറ്റിൽ തന്നെയാണ് ഇട്ടിമാണിയുടെയും സഞ്ചാരം. ട്വിസ്റ്റുകളും സിനിമയിലെ കൗണ്ടറുകളും നർമ്മവുമെല്ലാം കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഒരു എന്‍റര്‍ടെയ്നർ എന്ന രീതിയിൽ മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ഇന്ന് തിയേറ്ററുകളിൽ കണ്ടത്.

എന്നാൽ ആ കയ്യടികൾക്കിടയിലും നമ്മില്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയേക്കാവുന്ന ചില സംഭാഷണശകലങ്ങളും സമീപനങ്ങളും സിനിമയിലുണ്ട്. ദ്വയാർഥ പ്രയോഗങ്ങൾ നിറഞ്ഞ, അൽപ്പം അശ്ലീലമെന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങൾ ‘ഇട്ടിമാണി’യിൽ കല്ലുകടിയാവുന്നുണ്ട്. അത്തരം സംഭാഷണങ്ങൾക്ക് തിയേറ്ററുകളിൽ ഉയരുന്ന കയ്യടികളും പലപ്പോഴും അലോസരപ്പെടുത്തുന്നവയാണ്. ‘പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെ’ കുറിച്ചും ‘ബോഡി ഷേമിംഗിനെ’ കുറിച്ചുമൊക്കെ ബോധവാന്മാരായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനെ പിന്നോട്ടു വലിക്കുക കൂടിയാണ് അത്തരം അഡൽറ്റ് ഓൺലി ഫലിതങ്ങളും ബോഡീ ഷെമിംഗ് സംഭാഷണങ്ങളും. സിനിമ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം നിസ്സാരവത്കരിക്കാൻ സാധിക്കാത്തത് കൊണ്ടു തന്നെ, അത്തരം സമീപനങ്ങളെ സാമാന്യവത്കരിക്കുമ്പോൾ അത് പ്രേക്ഷകരേയും സ്വാധീനിക്കുമെന്നു തന്നെ വേണം കരുതാൻ.

‘ഇട്ടിമാണി’ എന്ന ചിത്രം പ്രേക്ഷകർക്കും സമൂഹത്തിനും നൽകാൻ ഉദ്ദേശിക്കുന്ന ഒരു സന്ദേശമുണ്ട്. സമൂഹം ഗൗരവത്തിലെടുക്കേണ്ട ഒരു കാര്യം തന്നെയാണത്. പക്ഷേ ‘ഇട്ടിമാണി’ നല്ലൊരു മെസേജിലേക്കുള്ള ഒരു തെറ്റായ വഴി പോലെയാണ് പലപ്പോഴും അനുഭവപ്പെട്ടത്. ആദ്യം പറഞ്ഞ, ‘ഉത്സവകാലങ്ങളിലെ മോഹൻലാൽ ചിത്രം’ എന്ന വിജയസാധ്യത മുന്നിലുള്ളപ്പോഴും കച്ചവട ഫോർമുലകളും പതിവു ചേരുവകളും കാലാഹരണപ്പെടേണ്ട സമയം അതിക്രമിച്ച പ്രവണതകളും നിറച്ചാണ് ‘ഇട്ടിമാണി’ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

തിയേറ്ററിൽ ചിരിയും കയ്യടികളും തീർക്കാൻ ഇട്ടിമാണിയ്ക്ക് ആവുന്നുണ്ട്, പക്ഷേ അടുത്തിടെ പ്രേക്ഷകർ കയ്യടികളോടെ വരവേറ്റ ആ മാറ്റത്തിന്റെ ഫ്രഷ്നെസ്സിനിടയില്‍ വിജയ ഫോർമുലകളുടെ ആവർത്തനം മാത്രമാവുകയാണ് ‘ഇട്ടിമാണി’.

Read Here: Nivin Pauly Nayanthara Love Action Drama Review:കംഫര്‍ട്ട് സോണിലേക്ക് മടങ്ങിയെത്തി നിവിന്‍ പോളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook