/indian-express-malayalam/media/media_files/F7YrAHr0iy5oENFUmruK.jpg)
Indian 2 Ott Release Date
കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ​ങ്കർ സംവിധാനം ചെയ്ത 'ഇന്ത്യൻ 2'. 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2.' എന്നാൽ, പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാൻ സാധിച്ചില്ല. ഈ മാസം 12നാണ് വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം തിയേറ്ററിലെത്തിയത്.
ഇതുവരെ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 76 കോടിയിലധികം രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 139 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. ആദ്യ ദിനം 25 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷനിൽ വലിയ ഇടിവ് നേരിട്ടു.
ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായാണ് ഇന്ത്യൻ 2 നിർമ്മിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിലാണ് കമൽ ചിത്രത്തിലെത്തുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ 2 ഒടിടി റിലീസ്: Indian 2 OTT Release
ഇന്ത്യൻ 2 നെറ്റിഫ്ലിക്സിലൂടെ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് മാസം 15ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
 - കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
 - കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
 - 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
 - അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
 - വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us