scorecardresearch

Hunt OTT: ഹണ്ട് ഒടിടിയിലേക്ക്

Hunt Ott Release Date & Platform: ചിന്താമണി കൊലക്കേസിനു ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തിയ ഹണ്ട് ഒടിടിയിലേക്ക്? ആരാണ് സ്ട്രീമിംഗ് പാർട്ണർ? റിലീസ് എപ്പോൾ? അറിയേണ്ടതെല്ലാം

Hunt Ott Release Date & Platform: ചിന്താമണി കൊലക്കേസിനു ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തിയ ഹണ്ട് ഒടിടിയിലേക്ക്? ആരാണ് സ്ട്രീമിംഗ് പാർട്ണർ? റിലീസ് എപ്പോൾ? അറിയേണ്ടതെല്ലാം

author-image
Entertainment Desk
New Update
Hunt Ott

Hunt Ott Release Date & Platform

Hunt Ott Release Date & Platform: ഭാവനയെ പ്രധാനകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹണ്ട്'. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രം ഏറെക്കാലത്തിനു ശേഷം ഒടിടിയിൽ എത്തുകയാണ്. പാരാനോർമ്മൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.

Advertisment

ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹണ്ട്. മെഡിക്കൽ കോളേജ് ക്യാംപസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് 'ഹണ്ട്' മുന്നോട്ട് പോകുന്നത്.

ഭാവന, ചന്തുനാഥ്‌, രഞ്ജി പണിക്കർ, അതിഥി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയ ഒരു താരനിര സിനിമയിലുണ്ട്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖിൽ ആനന്ദാണ്. ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൻ ജോൺസൺ, എഡിറ്റിംഗ്, ഏ ആർ - അഖിൽ, കലാസംവിധാനം - ബോബൻ.

Hunt OTT: ഹണ്ട് ഒടിടി

മനോരമ മാക്സിലൂടെ ഹണ്ട് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.

Advertisment

Read More

OTT Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: