/indian-express-malayalam/media/media_files/2025/03/31/H7GIMyvgmEewOjnGHoav.jpg)
ചിത്രം: ഫേസ്ബുക്ക്/മമ്മൂട്ടി
ജിബ്ലി സ്റ്റൈൽ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓപ്പൺഎഐയുടെ ഈ പുതിയ ഇമേജ് ജനറേഷൻ ടൂളിന്, ജപ്പാനിലെ ഇതിഹാസ ആനിമേഷൻ ഹൗസായ സ്റ്റുഡിയോ ജിബ്ലിയുടെ ശൈലിയിൽ ഒരു കണ്ണിമവെട്ടൽ കൊണ്ട് അതിശയിപ്പിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ നിറയുകയാണ്. സിനിമകളുടെ പോസ്റ്ററുകൾ പോലും നിർമ്മാതാക്കൾ ജിബ്ലി സ്റ്റൈലിൽ പങ്കുവച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി പങ്കുവച്ച ജിബ്ലി സ്റ്റൈൽ ചിത്രവും ശ്രദ്ധനേടിയിരുന്നു. റിലീസിന് ഒരുങ്ങുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ പോസ്റ്റർ ആയിരുന്നു താരം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്.
ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ എങ്ങനെ സൃഷ്ടിക്കാം?
ചാറ്റ്ജിപിടിയുടെ സൗജന്യ വേർഷൻ ഉപയോഗിച്ച് സ്റ്റുഡിയോ ജിബ്ലി പ്രോംപ്റ്റിലുള്ള ഇത്തരം എഐ ഗ്രാഫിക്‌സ് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.
- "chat.openai.com" എന്ന വെബ് സൈറ്റ് തുറന്ന് ലോഗിൻ ചെയ്യുക. (അക്കൗണ്ട് ഇല്ലെങ്കിൽ സൈൻ അപ്പ് ചെയ്യുക).
- 'ന്യൂ ചാറ്റ്' ക്ലിക്ക് ചെയ്ത് പുതിയ സംഭാഷണം ആരംഭിക്കുക.
- നിങ്ങൾക്ക് ആവശ്യമുള്ള ചിത്രത്തിൻ്റെ വിശദമായ വിവരണം ടൈപ്പ് ചെയ്യുക. (ഉദാഹരണം: Create a Ghibli-inspired anime girl, wearing a flowing dress in a magical forest)
- എന്റർ അമർത്തുന്നതോടെ ജിബ്ലി സ്റ്റൈൽ ചിത്രം ജനറേറ്റ് ചെയ്യപ്പെടും.
- ലഭിക്കുന്ന ചിത്രം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനായി, ചിത്രത്തിൽ റൈറ്റ് ക്ലിക്കു ചെയ്ത് സേവ് ‘Save image as…’ തിരഞ്ഞെടുക്കുക.
ചാറ്റ്ജിപിടിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തും ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ നിർമ്മിക്കാം. അതേസമയം, പ്ലസ് ഉപയോക്താക്കൾ അല്ലാത്തവർക്ക് ഇത് ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്.
Read More
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.