/indian-express-malayalam/media/media_files/2025/01/20/aA0KkITGmQJhQ382NyqK.jpg)
Hisaab Barabar OTT Release Date & Platform
Hisaab Barabar OTT Release Date & Platform: ആർ മാധവൻ നായകനായ ഹിസാബ് ബരാബർ ഒടിടി റിലീസിനൊരുങ്ങുന്നു. സാമ്പത്തിക തട്ടിപ്പ്, അഴിമതി എന്നീ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.
സാമ്പത്തിക തട്ടിപ്പുകൾ, വ്യവസ്ഥാപരമായ അഴിമതി എന്നിവയ്ക്ക് എതിരെ നിലകൊള്ളാൻ ധൈര്യപ്പെടുന്ന ഒരു സാധാരണക്കാരൻ്റെ വ്യക്തിപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. ഒരു കോർപ്പറേറ്റ് ബാങ്കർ പ്ലാൻ ചെയ്ത ബില്യൺ ഡോളർ കുംഭകോണം ധീരതയോടെ പുറത്തുകൊണ്ടുവന്ന ഒരു റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടറുടെ ധീരതയാണ് ചിത്രം എടുത്തുകാണിക്കുന്നത്. എസ്പി സിനികോർപ്പുമായി സഹകരിച്ച് ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അശ്വനി ധീർ ആണ്.
ചിത്രത്തിൽ റെയിൽവേ ടിക്കറ്റ് പരിശോധകനായ രാധേ മോഹൻ ശർമ്മ എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടിൽ ചെറുതെങ്കിലും അമ്പരപ്പിക്കുന്ന ചില പൊരുത്തക്കേടുകൾ രാധേ മോഹൻ ശ്രദ്ധിക്കുന്നു. അതിനു പിന്നാലെയുള്ള അയാളുടെ അന്വേഷണം ചെന്നെത്തുന്നത് നീൽ നിതിൻ മുകേഷ് അവതരിപ്പിക്കുന്ന ബാങ്കർ മിക്കി മേത്തയുടെ നേതൃത്വത്തിലുള്ള ഒരു വലിയ സാമ്പത്തിക തട്ടിപ്പിലാണ്.
ആർ.മാധവൻ, നീൽ നിതിൻ മുകേഷ്, കീർത്തി കുൽഹാരി എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയ്ക്കു പുറമെ അനിൽ പാണ്ഡെ, രശ്മി ദേശായി, ഫൈസൽ റഷീദ് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ജിയോ സ്റ്റുഡിയോയുടെയും എസ്പി സിനിമാകോർപ്പ് പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ശരദ് പട്ടേൽ, ശ്രേയാൻഷി പട്ടേൽ എന്നിവർ ചേർന്നാണ് ഹിസാബ് ബരാബർ നിർമ്മിച്ചിരിക്കുന്നത്. 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു, ചിത്രത്തിന്റെ അതുല്യമായ കഥപറച്ചിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.
When and Where to Watch Hisaab Barabar: എവിടെ കാണാം?
സീ5ൽ ചിത്രം ലഭ്യമാണ്.
Read More
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- ഞങ്ങളില്ലാതെ അപ്പനെന്ത് ആഘോഷം; പണിയിൽ താരമായി ജോജുവിന്റെ മക്കളും
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
- സ്ക്രീനിലേക്ക് ഇടിച്ചുകയറിയ കൊമ്പന്മാർ
- അച്ഛനെ പോലെ തന്നെ അതിസുന്ദരി; ശ്രദ്ധ കവർന്ന് ബോബൻ ആലുംമൂടന്റെ മകൾ
- Barroz OTT: കാത്തിരിപ്പിനു വിരാമം, ബറോസ് ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.