/indian-express-malayalam/media/media_files/vxfvnFMj0MM62Ljf9ojh.jpg)
മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നാണ് 'ഗുരുവായൂരമ്പല നടയിൽ'. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമായാണ് പ്രധനാ കഥാപാത്രങ്ങളായി എത്തുന്നത്. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലാണ് പൃഥ്വിയും ബേസിലും നിഖിലയും അനശ്വരയുമെല്ലാം. ദുബായിലെ എഫ് എം സ്റ്റേഷനുകൾക്ക് അഭിമുഖം നൽകുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
View this post on InstagramA post shared by Gold 101.3 FM (@gold1013fm)
ബുർജ്ഖലീഫയുടെ നടയിൽ ഗുരുവായൂരമ്പല നടയിൽ താരങ്ങൾ എത്തിയതിന്റെ ചിത്രങ്ങൾ സംവിധായകനും പങ്കിട്ടുണ്ട്.
ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
വിവാഹം കഴിക്കാനൊരുങ്ങുന്ന ഒരു യുവാവിന്റെ പ്രതീക്ഷകളെ ചുറ്റിപ്പറ്റിയാണ് റൊമാൻ്റിക് കോമഡി ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് പൃഥ്വി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബുവും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു. മേയ് 16നാണ് ചിത്രം റിലീസിനെത്തുക.
Read More Entertainment Stories Here
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷ​ൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us