/indian-express-malayalam/media/media_files/huT9f6Q3wd9i09SX2dKy.jpg)
Guruvayoorambala Nadayil Box Office Collection
Guruvayoorambala Nadayil Box Office Collection: 'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം, പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ.' മെയ് 16ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിലെ ബോക്സ് ഒഫീസ് കളക്ഷൻ​ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രമായി 3.80 കോടി രൂപ ചിത്രം കളക്ടുചെയ്തതായാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ദിവസം 4 കോടി രൂപയാണ് ചിത്രം നേടിയത്. വാരാന്ത്യം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കളക്ഷനിൽ കാര്യമായ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ ഉയർന്ന് ഓപ്പണിങ് കളക്ഷനാണ് ഗുരുവായൂരമ്പല നടയിൽ. 5.85 കേടി നേടിയ ആടുജീവിതമാണ് ആദ്യ സ്ഥാനത്ത്. രണ്ടു അളിയന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ബേസിലിനൊപ്പം പൃഥിരാജ് കൂടി ചേരുമ്പോൾ, ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ചിരിവിരുന്നൊരുക്കുകയാണ് ചിത്രം.
'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നീരജ് രവി,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ എന്നിവർ നിർവ്വഹിക്കുന്നു.
Read More Entertainment Stories Here
- ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച ആഢംബര വാച്ചിന്റെ വില അറിയാമോ?
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us