scorecardresearch

ഗുരുവായൂരമ്പല നടയിൽ ബേസിലും പൃഥ്വിരാജും കൂട്ടരും; ഇതാണ് ബെസ്റ്റ് ടൈം എന്ന് ആരാധകർ

ഗുരുവായൂരിൽ കല്യാണം കൂടാൻ ബേസിലും പൃഥ്വിരാജും കൂട്ടരും!

ഗുരുവായൂരിൽ കല്യാണം കൂടാൻ ബേസിലും പൃഥ്വിരാജും കൂട്ടരും!

author-image
Entertainment Desk
New Update
Guruvayoor Ambala Nadayil

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. പ്രധാനമന്ത്രി  നരേന്ദ്രമോദി മുതൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ വരെ പങ്കെടുക്കുന്ന വിവാഹം  ജനുവരി 17 ബുധനാഴ്ച രാവിലെയാണ് നടക്കുക. 

Advertisment

ഗുരുവായൂർ അമ്പലവും താരപുത്രിയുടെ വിവാഹവുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, നടനും സംവിധായകനുമായ ബേസിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. 'ഗുരുവായൂരമ്പലനടയിൽ' എന്ന  പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യുകയാണ് ബേസിൽ.

പൃഥ്വിരാജ്, ബേസിൽ,  അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ എന്നിവരെയും പോസ്റ്ററിൽ കാണാം. 

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പുതുവത്സര ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം  കൂടിയാണ് ഇത്. 

Advertisment

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. 

Read More Entertainment Stories Here

Prithviraj Basil Joseph Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: