scorecardresearch

നൂറ്റാണ്ടിന്റെ വിജയം; എല്ലാ ബോക്സ് ഓഫീസ് റെക്കോർഡും തകർത്ത് ഗില്ലി

Ghilli box office collection: റിലീസായി 20 വർഷത്തിനു ശേഷമാണ് ഗില്ലി വീണ്ടും തിയേറ്ററിൽ എത്തുന്നത്

Ghilli box office collection: റിലീസായി 20 വർഷത്തിനു ശേഷമാണ് ഗില്ലി വീണ്ടും തിയേറ്ററിൽ എത്തുന്നത്

author-image
Entertainment Desk
New Update
Ghilli Re Release | Ghilli box office collection

Ghilli box office collection: (ചിത്രം: ഹോട്സ്റ്റാർ)

Ghilli box office collection: തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നാണ് വിജയ്, തൃഷ കൃഷ്ണൻ, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗില്ലി.' ധരണിയുടെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ചിത്രം ബ്ലോക് ബസ്റ്റർ വിജയമായിരുന്നു. സ്പോർട്സ്, റൊമാൻസ്, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഗില്ലി. ചിത്രത്തിന്റെ 20-ാം വർഷികം പ്രമാണിച്ച് ഇന്ത്യയൊട്ടാകെയുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിൽ ഗില്ലി "റീ റിലീസ്" ചെയ്തിരുന്നു.

Advertisment

പ്രതീക്ഷ തെറ്റിക്കാതെ ഇരുകൈകളും നീട്ടിയാണ് ചിത്രത്തെ ആരാധകർ ഏറ്റെടുത്തത്. ഗില്ലി തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കാത്തവർ​ ഉൾപ്പെടെ ധാരാളം ചലച്ചിത്ര പ്രേമികളാണ് തിയേറ്ററിലേക്ക് കൂട്ടമായി എത്തിയത്. ആരാധകരുടെ തുടർച്ചയായ പിന്തുണയോടെ, ഗില്ലി വീണ്ടും ഗംഭീര വിജയം നേടുകയും, 21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീ-റിലീസ് ചിത്രമായി മാറുകയും ചെയ്തു. . 

റിലീസായി ഒൻപതു ദിവസത്തിനുള്ളിൽ ചിത്രം 20 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ടു ചെയ്യുന്നത്. ഇതോടെ, ജെയിംസ് കാമറൂണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ സയൻസ് ഫിക്ഷൻ ചിത്രം അവതാറിൻ്റെ റെക്കോർഡാണ് ഗില്ലി മറികടന്നത്. 2012ൽ റീ റിലീസ് ചെയ്ത അവതാർ, 18 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു നേടിയത്. ആക്ഷൻ ചിത്രം ഷോലെയാണ് മൂന്നാം സ്ഥാനത്ത്. 3ഡി സാങ്കേതികതയിൽ റീ റിലീസു ചെയ്ത ചിത്രം 13 കോടി രൂപയാണ് നേടിയത്.

Advertisment

റീ റിലീസ് ചിത്രമായിട്ടുകൂടി ഈ വർഷം തമിഴിൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായി, ഗില്ലി. ക്യാപ്റ്റൻ മില്ലർ, അയാലൻ, ലാൽ സലാം തുടങ്ങിയ ചിത്രങ്ങളാണ് ഗില്ലിക്ക് മുന്നിലുള്ളത്.

ആദ്യ ദിവസം ലോകമെമ്പാടുമായി 8 കോടി രൂപയാണ് ചിത്രം നേടിയത്. ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം 4.75 കോടി രൂപ നേടി.  രജനികാന്തിൻ്റെ ലാൽ സലാമിന്റെ ആദ്യ ദിന കളക്ഷനിലും കൂടുതലാണിത്. വിജയ്, തൃഷ, പ്രകാശ് രാജ് എന്നിവർക്കൊപ്പം ആശിഷ് വിദ്യാർത്ഥി, ജാനകി സബേഷ്, ധമു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. 

Read More Entertainment Stories Here

Actor Vijay Trisha Krishnan Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: