scorecardresearch

നടി വിദ്യാ ബാലന്റെ പേരിൽ വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പ്; കേസെടുത്ത് പൊലീസ്

ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഇ-മെയിലിൽ അക്കൗണ്ടുകളിലൂടെ തട്ടിപ്പുനടത്തിയെന്നാണ് പരാതി

ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഇ-മെയിലിൽ അക്കൗണ്ടുകളിലൂടെ തട്ടിപ്പുനടത്തിയെന്നാണ് പരാതി

author-image
Entertainment Desk
New Update
Vidya Balan | Bollywood Actress

ഫയൽ ഫൊട്ടോ

ബോളിവുഡ് താരം വിദ്യാ ബാലൻ്റെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പുനടത്താൻ ശ്രമിച്ചവർക്കെതിരെ പരാതി. വിദ്യാ ബാലന്റെ പരാതിയിലാണ് മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 19ന് തന്റെ പേരിൽ വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പുനടത്തുന്നതായി പരാതിപ്പെട്ട് വിദ്യാ ബാലൻ പൊലീസിനെ സമീപിച്ചിരുന്നു, ഇതിനെ തുടർന്നാണ്, ഖാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisment

നടിയുടെ പേരിൽ വ്യാജ ഈമെയിൽ അക്കൗണ്ടുകളും, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പുകാർ സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഈ അക്കൗണ്ടുകളിലൂടെ വിനോദ മേഖലകളിലുള്ള ആളുകളിൽ നിന്ന് സേവനം വാഗ്ദാനം ചെയ്ത് പ്രതികൾ പണം തട്ടിയതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തനിക്ക് മുൻപരിചയമുള്ള ഡിസൈനറെ, തട്ടിപ്പുകാർ സേവനം വാഗ്ദാനം ചെയ്ത് ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് വിവരം അറിഞ്ഞതെന്ന് വിദ്യാ ബാലൻ പരാതിയിൽ പറഞ്ഞു. പിന്നീട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഇ-മെയിലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും, മറ്റു നിരവധി ആളുകളെയും തട്ടിപ്പുകാർ സമാപിച്ചതായി മനസിലാക്കിയെന്നും താരം പരാതിയിൽ വ്യക്തമാക്കി. എല്ലാവരോടും പ്രതികൾ നടിയുടെ പേരിൽ പണം ആവശ്യപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഐടി നിയമത്തിലെ സെക്ഷൻ 66 (സി) പ്രകാരം, പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Read More Entertainment Stories Here

Advertisment
Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: