scorecardresearch

ബി കണ്ണന് വിട, ജോർദാനിൽ ബാറ്റേന്തി പൃഥ്വിരാജ്, ചിരഞ്ജീവിയെ ഓർത്ത് അനിയൻ; സിനിമാ ലോകത്തെ വാർത്തകൾ

അറിയാം ചലച്ചിത്ര രംഗത്തു നിന്നുള്ള ഇന്നത്തെ വാർത്തകൾ

അറിയാം ചലച്ചിത്ര രംഗത്തു നിന്നുള്ള ഇന്നത്തെ വാർത്തകൾ

author-image
Entertainment Desk
New Update
Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, june 13, iemalayalam, indian express malayalam

പ്രമുഖ ഛായാഗ്രാഹകൻ ബി കണ്ണന് തെന്നിന്ത്യൻ ചലച്ചിത്ര ലോകം വിട നൽകിയ ദിവസമാണ് ഇന്ന്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്. മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ബി കണ്ണൻ തമിഴ് ചലച്ചിത്ര രംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അന്‍പതോളം തമിഴ് ചിത്രങ്ങളിൽ അദ്ദേഹം ഛായാഗ്രാഹകനായി.

Advertisment

b kannan, ബി കണ്ണൻ, ബി കണ്ണൻ അന്തരിച്ചു, camera man, cinematographer, ഛായാഗ്രാഹകൻ, ie malayalam, ഐഇ മലയാളം

ഭാരതിരാജയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകരിലൊരാളായിരുന്നു ബി കണ്ണൻ. തമിഴില്‍ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചവയിൽ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. 'ഭാരതിരാജാവിന്‍ കണ്‍കള്‍' എന്നാണ് അദ്ദേഹത്തെ സിനിമാപ്രേമികള്‍ വിശേഷിപ്പിച്ചിരുന്നത്. അറിയാം ചലച്ചിത്ര രംഗത്തു നിന്നുള്ള കൂടുതൽ വാർത്തകൾ.

ചിരഞ്ജീവിയുടെ ഓർമയിൽ ധ്രുവ

തെന്നിന്ത്യൻ ചലച്ചിത്രലോകത്തുനിന്ന് അടുത്തിടെ കേട്ട ഏറ്റവും വേദനാജനകമായ വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. അദ്ദേഹത്തിന്റെ വേർപെടലിലുള്ള കടുത്ത വേദന പങ്കുവച്ചിരിക്കുകയാണ് സഹോദരൻ ധ്രുവ സർജ. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്, 'എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,' എന്നാണ് ധ്രുവ കുറിച്ചത്.

ധ്രുവ പങ്കുവച്ച അതേ ചിത്രമായിരുന്നു ചിരഞ്ജീവിയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും. സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവുമായിരുന്നു അദ്ദേഹം പങ്കുവച്ചത്. “അന്നും ഇന്നും..ഞങ്ങൾ ഒരുപോലെ,” എന്ന അടിക്കുറിപ്പോടെയായിരുന്നു  ചിരഞ്ജീവി അന്ന് ആ ചിത്രം ഷെയർ ചെയ്തത്. ചിത്രത്തിൽ ചിരഞ്ജീവിയും സഹോദരന്മാരായ ധ്രുവ സർജയയും സൂരജ് സർജയുമാണുള്ളത്.

Advertisment

'രോഹിത് ശർമയാണെന്ന് സ്വയം വിചാരിച്ച് പുൾ ഷോട്ടാണെന്ന് കരുതി അടിക്കും'

ജോർദാനിൽ 'ആടുജീവിതം' ചിത്രീകരണത്തിനായി പോയപ്പോൾ, അവിടെ ടീമംഗങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. രോഹിത് ശർമയാണെന്ന് സ്വയം വിചാരിച്ച് പുൾ ഷോട്ടാണെന്ന് കരുതി അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റിൽ തന്നെ പുറത്താകും എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Meet this new fast bowler!! @therealprithvi #Poffactio

A post shared by POFFACTIO (@poffactio) on

മാസ് ലുക്കിൽ ഫോട്ടോഷൂട്ടുമായി അനുശ്രീ

വീണ്ടും പുതിയൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കകയാണ് അനുശ്രീ. ഷർട്ടും, മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് അനുശ്രീയുടെ ഇത്തവണത്തെ ഫോട്ടോ ഷൂട്ടിലെ ഗെറ്റപ്പ്.

''സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാൽ നിങ്ങൾ ചുറ്റപ്പെട്ടാൽ, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാൻ'' എന്നാണ് താരം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു.

ജന്മദിനം ആഘോഷിച്ച് ദിശ

ഇരുപത്തെട്ടാം ജന്മദിനം ആഘോഷിച്ചിച്ച് ദിശ പതാനി. ജന്മദിനത്തിൽ തന്റെ പ്രിയപ്പെട്ട കോമിക് കഥാപാത്രമായ നകുറോയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിക്കുന്നതിന്റെ ചിത്രം ദിശ ട്വീറ്റ് ചെയ്തു.

ചലച്ചിത്ര താരം ടൈഗർ ഷ്രോഫ് ദിശയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരുന്നു. ദിശയുടെ ഒരു ഷോർട്ട് വീഡിയോ പങ്കുവച്ചാണ് ടൈഗർ ഇൻസ്റ്റഗ്രാമിൽ ജന്മദിനാശംസകൾ അറിയിച്ചത്.

View this post on Instagram

3 waffles and 3 pancakes later ...happy birthday rockstar @dishapatani

A post shared by Tiger Shroff (@tigerjackieshroff) on

മകനും മകൾക്കും മരുമകൾക്കുമൊപ്പമുള്ള ബച്ചൻറെ ചിത്രം

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവരൊരുമിച്ചുള്ള ഒരു വീഡിയോ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി. ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് വൈറലായത്. ബച്ചൻ വലിയ ആഹ്ലാദത്തിലാണെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. മാത്രമല്ല, അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നുമുണ്ട്.

ക്വാറന്റൈൻ പൂർത്തിയാക്കി മംമ്ത

യുഎസിലെ ക്വാറന്റൈൻ കാലം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് മംമ്ത മോഹൻദാസ് ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചലസിലെത്തിയപ്പോളാണ് മംമ്ത ക്വാറന്റൈനിൽ പോയത്. ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയ വിവരം വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

‘എന്റെ 14 ദിവസത്തെ ക്വാറന്റീൻ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാൻ ലോസ് ആഞ്ചലസില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തൽക്കാലത്തേക്ക് സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ശാന്തതയുള്ള കാലാവസ്ഥയോടു കൂടിയ തെക്കൻ കാലിഫോർണിയയിൽ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ." ചിത്രത്തിനൊപ്പം നൽകിയ ക്യാപ്ഷനിൽ മംമ്ത കുറിച്ചു.

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ന് ഏഴാം വാർഷികം

'ലെഫ്റ്റ് റൈറ്റ്' ലെഫ്റ്റ് എന്ന ചിത്രം പുറത്തിറങ്ങിയതിന്റെ ഏഴാം വാർഷികത്തിൽ ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. ചിത്രത്തിൽ വട്ട് ജയൻ എന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

7 yrs #LRL #VattuJayan

Posted by Indrajith Sukumaran on Saturday, 13 June 2020

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രജിത്തിനൊപ്പം മുരളി ഗോപി, ലെന, ഹരീഷ് പേരടി, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ സ്വപ്‌ന സൗധം

മുംബൈ ജുഹു ബീച്ചിന് അഭിമുഖമായാണ് അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന ദമ്പതികളുടെ വീട്. വീടിനു ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞ വീടിനെ പച്ച പറുദീസ എന്നു വേണമെങ്കിൽ വിളിക്കാം.വീടിന്റെ ചിത്രങ്ങൾ ട്വിങ്കിൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Is your cup half empty or half full ? Well, it also depends on the size of your cup doesn’t it:) #SmallNeedsBigJoys

A post shared by Twinkle Khanna (@twinklerkhanna) on

Read More: അക്ഷയ്-ട്വിങ്കിൾ ദമ്പതികളുടെ സ്വപ്‌ന സൗധത്തിന്റെ അകക്കാഴ്ചകൾ

Cinema Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: