Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

തിരികെ വാ, നീയില്ലാതെ വയ്യ; ചിരഞ്ജീവിയുടെ ഓർമയിൽ വിങ്ങി സഹോദരൻ

ധ്രുവ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഹൃദയഭേദകമാണ്. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ എന്നാണ് ധ്രുവ കുറിച്ചത്

chiranjeevi sarja, meghana raj, chiranjeevi, arjun sarja, chiru sarja, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age

പ്രമുഖ കന്നഡ ചലച്ചിത്ര താരവും തന്റെ സഹോദരനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് അനിയൻ ധ്രുവ സർജ. ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത അന്ത്യം. തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ ധ്രുവ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഹൃദയഭേദകമാണ്. സഹോദരനൊപ്പമുള്ള ചിത്രം പങ്കു വച്ച്, ‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ എന്നാണ് ധ്രുവ കുറിച്ചത്.

 

View this post on Instagram

 

Caption this…

A post shared by Chirranjeevi Sarja (@chirusarja) on

ധ്രുവ പങ്കുവച്ച അതേ ചിത്രമായിരുന്നു ചിരഞ്ജീവിയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും. സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവുമായിരുന്നു അദ്ദേഹം പങ്കുവച്ചത്. ‘അന്നും ഇന്നും..ഞങ്ങൾ ഒരുപോലെ,’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ സർജയയും സൂരജ് സർജയുമുണ്ട്. ’20 വർഷങ്ങൾക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാൻ ഞാനാഗ്രഹിക്കുന്നു,’ എന്നാണ് ചിത്രത്തിന് സഹോദരി അപർണ സർജ നൽകിയ കമന്റ്. എന്നാൽ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ ചിരു യാത്രയായി.

Read More: 20 വർഷം കഴിഞ്ഞും നമുക്കിതുപോലെ ചേർന്നിരിക്കണം; നോവായി ചിരഞ്ജീവിയുടെ അവസാന പോസ്റ്റ്

 

View this post on Instagram

 

Then and now.. we r still the same… what say guys..??

A post shared by Chirranjeevi Sarja (@chirusarja) on

 

View this post on Instagram

 

Jai Hanuman #dhruvasarja @chirusarja #chess #champion #lockdown

A post shared by Dhruva Sarja (@dhruva_sarjaa) on

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ചിരഞ്ജീവിയുടെ അന്ത്യം. ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാർത്ത കേട്ടത്. ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

നടൻ അർജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009 ൽ തമിഴ് ചിത്രമായ ‘സണ്ടക്കോഴി’യുടെ റീമേക്കായ ‘വായുപുത്ര’യിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും നടി മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുക്കുന്നത്. മേഘ്ന മൂന്നുമാസം ഗർഭിണിയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

Read Here: ചിരഞ്ജീവി സർജ ഇനി ഓർമകളിൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dhruva sarja grieves brother chiranjeevis death i want you back

Next Story
നന്നായി ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് പോകുന്നത് എന്ത് കഷ്ടമാണ്; ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്Prithviraj, Aadujeevitham, Prithviraj batting, Prithviraj cricket, Blessy diary, Aadujeevitham notes, Supriya Menon, Supriya Menon post, Supriya Menon shares a troll on Prithviraj, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com