കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.

ഇക്കുറി നല്ല കിടിലൻ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്. ഷർട്ടും, മടക്കിക്കുത്തിയ മുണ്ടും സൺഗ്ലാസും വച്ച് മാസ് ലുക്കിൽ.

”സംശയത്തിന്റെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഗ്നിയാൽ നിങ്ങൾ ചുറ്റപ്പെട്ടാൽ, അതിനെ ഉയരെ പറക്കാനുള്ള ചിറകാക്കി മാറ്റാൻ” എന്നാണ് താരം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

Read More: ഏതൊഴുക്കിലും തുണയാവുന്ന കരുതൽ; സഹോദരനെ കുറിച്ച് അനുശ്രീ

കഴിഞ്ഞ ദിവസം പുഴയിൽ വച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥയും അനുശ്രീ പറഞ്ഞിരുന്നു.

“എല്ലായെപ്പോഴുമെന്ന പോലെ, നിങ്ങളാണ് എന്റെ കരുത്ത് അനൂപ് അണ്ണാ… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു,”അനുശ്രീ കുറിച്ചതിങ്ങനെ.

View this post on Instagram

Like always…You are my pillar of strength Anoob Anna…… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ photoshoot ചെയ്തത്… ഞാൻ pose ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..Like always you are my pillar of strength…My under water security wall.. @anoob_murali (()Video യിലെ running commentry by @mahesh_bhai @sabarinath_nath_ എടി എന്നൊന്നും വിളിക്കാതെ നാട്ടുകാര് കേക്കും…))) all those present in location @nithinnarayanan_ @s_r_ee_kutty_ @pinkyvisal @nidhinmaniyan @juliekutty_myluv @____j__a__g__a__n______ @athiraanoob___

A post shared by Anusree (@anusree_luv) on

കേരളതനിമയുള്ള വസ്ത്രത്തിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ അതീവസുന്ദരിയാണ് അനുശ്രീ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook