നന്നായി ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് പോകുന്നത് എന്ത് കഷ്ടമാണ്; ക്രിക്കറ്റ് കളിച്ച് പൃഥ്വിരാജ്

രോഹിത് ശർമയാണെന്ന് സ്വയം വിചാരിച്ച് പുൾ ഷോട്ടാണെന്ന് കരുതി അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റിൽ തന്നെ പുറത്താകും എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

Prithviraj, Aadujeevitham, Prithviraj batting, Prithviraj cricket, Blessy diary, Aadujeevitham notes, Supriya Menon, Supriya Menon post, Supriya Menon shares a troll on Prithviraj, iemalayalam, ഐഇ മലയാളം

ക്രിക്കറ്റ് തന്റെ പ്രിയപ്പെട്ട ഗെയിമാണെന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിട്ടുണ്ട്. ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയപ്പോൾ, അവിടെ ടീമംഗങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവയ്ക്കുന്നത്.

രോഹിത് ശർമയാണെന്ന് സ്വയം വിചാരിച്ച് പുൾ ഷോട്ടാണെന്ന് കരുതി അടിക്കും, പക്ഷേ, ഷോട്ട് മിഡ് വിക്കറ്റിൽ തന്നെ പുറത്താകും എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Meet this new fast bowler!! @therealprithvi #Poffactio

A post shared by POFFACTIO (@poffactio) on

ജോർദാനിൽ കുടുങ്ങിയ ദിനങ്ങൾക്കും, നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈൻ കാലാവധിക്കും ശേഷം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം കഴിയുകയാണ് പൃഥ്വിരാജ്. വീട്ടിൽ കഴിയുന്ന താരത്തിന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പൃഥ്വിയും സുപ്രിയയും ഒരുമിച്ചുള്ള ചിത്രമായിരുന്നു പങ്കുവച്ചത്. ക്ലീൻ ഷെയ്‌വ് ചെയ്ത പുതിയ ലുക്കിലുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം. “ജിം ബോഡി വിത്ത് നോ താടി” എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് സിനിമ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായത്.

Read More: ‘ജിം ബോഡി വിത്തൗട്ട് താടി’; പൃഥ്വിരാജിന്റെ പുതിയ ലുക്ക് പങ്കുവച്ച് സുപ്രിയ

മേയ്‌ 22നാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജും സംഘവും കേരളത്തിൽ തിരിച്ചെത്തിയത്. ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലായിരുന്നു പൃഥ്വിരാജും സംഘവും. ആദ്യഘട്ട ഇൻസ്റ്റിറ്റ‌്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ പൃഥ്വിരാജ് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

അതേസമയം, ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെ ഫലം പൃഥ്വി പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ഇപ്പോൾ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുകയാണ് താരം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj shares photos of him playing cricket

Next Story
സുസ്‌മിത സെന്നിന്റെ പ്രണയകഥ മുതൽ സാമന്തയുടെ ലോക്ക്ഡൗൺ കാല കൃഷി വരെ; ഇന്നത്തെ വിനോദ വാർത്തകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com