scorecardresearch

സിനിമ പഠിക്കണോ? വർക്ക് ഷോപ്പ് സംഘടിപ്പിച്ച് ഫെഫ്ക

ഡെന്നിസ് ജോസഫ് മെമ്മോറിയൽ ത്രിദിന ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിച്ച് ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനർ ഫിലിം അക്കാദമിയും

ഡെന്നിസ് ജോസഫ് മെമ്മോറിയൽ ത്രിദിന ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിച്ച് ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനർ ഫിലിം അക്കാദമിയും

author-image
Entertainment Desk
New Update
Fefka Luminar Screenplay writing and film direction Workshop Dennis Joseph Memorial

കൊച്ചി: പ്രമുഖ ചലച്ചിത്ര സംഘടനയായ ഫെഫ്കയുടെ ( ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) റൈറ്റേഴ്സ് യൂണിയനും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ പഠന സ്ഥാപനമായ  ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് മൂന്നു ദിവസത്തെ ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കേഴ്സുകളിൽ പ്രധാനിയായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ച ഡെന്നിസ് ജോസഫിൻ്റെ പേരിൽ സംഘടിപ്പിക്കുന്ന ത്രിദിന ഫിലിം വർക്ക് ഷോപ്പിൽ സ്ക്രീൻപ്ലേ റൈറ്റിങ്, ഡയറക്ഷൻ എന്നിങ്ങനെ ഈ മേഖലയെ കുറിച്ചുള്ള സമഗ്ര പഠനമാണ് ലക്ഷ്യം വെക്കുന്നത്. 

Advertisment

ഫെഫ്ക ജനറൽ സെക്രട്ടറിയും പ്രമുഖ സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ,  സംവിധായകരായ തരുൺ മൂർത്തി, ലിജോ ജോസ് പെല്ലിശ്ശേരി, സാബ് ജോൺ, ചിദംബരം എസ്, വിധു വിത്സൻ്റ്, എ.കെ സാജൻ, സഞ്ജയ് ( ബോബി - സഞ്ജയ്)  ശ്യാം പുഷ്കർ, അജു കെ നാരായണൻ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. 

2025 മാർച്ച് 7,8,9 തിയ്യതികളിൽ കൊച്ചിയിലെ മൺസൂൺ എംപ്രസ്സ് ഹോട്ടലിൽ വെച്ചാണ് വർക്ക് ഷോപ്പ്. സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. വാട്ട്സ് ആപ് നമ്പരിലും ബന്ധപ്പെടാം.  
REGISTER NOW on the Link: https://forms.gle/244nXfpr8eL4RxvY9
വാട്സ് ആപ്പ് നമ്പർ: +919946739000

Read More

Advertisment
Malayalam Film Industry Fefka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: