/indian-express-malayalam/media/media_files/2024/11/15/nhBpO3zRAceSPfdJUiJm.jpg)
Mohanlal's Directorial Barroz 3D
Mohanlal's Directorial Barroz 3D: 1980 ഡിസംബർ 25നാണ് ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തിയേറ്ററുകളിലെത്തിയത്. 'ഗുഡ് ഈവനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍' എന്ന ഡയലോഗുമായി മോഹൻലാൽ എന്ന ചെറുപ്പക്കാരൻ മലയാളസിനിമയിലേക്ക് കടന്നുവന്നതും ആ ചിത്രത്തിലൂടെയാണ്. ആ ചെറുപ്പക്കാരൻ പിന്നീട് വളർന്നു മലയാളത്തിന്റെ മഹാനടനായി, വിസ്മയതാരമായി.
13 വർഷങ്ങൾക്കപ്പുറം, മറ്റൊരു ഡിസംബർ 25. മലയാളം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് റിലീസിനെത്തുന്നു. സംവിധായകൻ അതേ ഫാസിൽ, നായകൻ അതേ മോഹൻലാലും.
44 വർഷങ്ങൾക്കു മുൻപ്, തന്റെ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച മോഹൻലാൽ കരിയറിൽ പുതിയൊരു ഘട്ടത്തിലേക്കു ചുവടുവെയ്ക്കുമ്പോൾ അനുഗ്രഹാശ്ശിസുകളുമായി ഫാസിലും കൂടെയുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫാസിൽ. ബറോസ് റിലീസ് തീയതിയുടെ പ്രത്യേകതയും ഫാസിൽ എടുത്തുപറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ബറോസും തിയേറ്ററുകളിലേക്ക് എത്തുക എന്നത് മറ്റൊരു നിമിത്തം.
‘‘മലയാളത്തിന്റെ പ്രിയങ്കരനായ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂർണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരിൽപോയി കണ്ട് അനുഗ്രഹങ്ങൾ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്കുകൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നതു തന്നെ."
"നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെയും ആകെത്തുകയാണ് ‘ബറോസ്’ എന്ന ബ്രഹ്മാണ്ഡ ചിത്രം. ഇന്നലെ മോഹൻലാൽ എന്നെ വിളിച്ച് സ്നേഹപൂർവം ചോദിച്ചു, ‘ബറോസ്’ സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗൺസ് ചെയ്ത് തരുമോ എന്ന്. കൗതുകത്തോടെ ഞാൻ ചോദിച്ചു, എന്നാ റിലീസ്. മോഹൻലാൽ റിലീസ് തിയതി പറഞ്ഞതോടു കൂടി, ഞാൻ വല്ലാണ്ട് വിസ്മയിച്ചുപോയി. ഒരു മുൻധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തിയതി തീരുമാനിച്ചതെങ്കിൽപോലും അതെന്തൊരു ഒത്തുചേരൽ ആണ്, നിമിത്താണ് പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്ന്, ദൈവനിശ്ചയമാണെന്ന് തോന്നിപ്പോയി. എന്റെ തോന്നൽ ഞാൻ മോഹൻലാലിനോടു പറഞ്ഞപ്പോൾ മോഹൻലാൽ എന്നേക്കാൾ പതിന്മടങ്ങ് വിസ്മയിച്ചുപോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല. അറിയാതെ ദൈവമേ എന്നു വിളിച്ചുപോയി. പിന്നെ സഹധർമിണി സുചിയെ വിളിക്കുന്നു, ആന്റണിയെ വിളിക്കുന്നു, ആന്റണി എന്നെ വിളിക്കുന്നു.
എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുചേർന്നുവന്നു എന്നൊരദ്ഭുതമായിരുന്നു. സംഗതി ഇതാണ്, അതായത്, മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്നറിയുന്ന മോഹൻലാൽ ആക്കി മാറ്റിയത്, ‘മഞ്ഞിൽ വിരി​​ഞ്ഞ പൂക്കളെന്ന’ സിനിമയാണ്. അക്കാലത്ത് പ്രേക്ഷകർ റിപ്പീറ്റ് ചെയ്ത് കണ്ട സിനിമയായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്നു പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ലഭിക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം മോഹൻലാൽ ചെയ്ത മറ്റൊരു സിനിമ. അത് മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങൾ ആവർത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ലഭിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980 ഡിസംബർ 25നാണ്. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബർ 25നാണ്. 1993 ഡിസംബർ 25."
Read More
- Anand Sreebala Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ, ആനന്ദ് ശ്രീബാല റിവ്യൂ
- Mura Movie Review: തീവ്രം, ചടുലം; മുറ റിവ്യൂ
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.