scorecardresearch

Family Padam OTT: ഹൃദയം തൊടും ഫീൽ ഗുഡ് ചിത്രം, ഫാമിലി പടം ഒടിടിയിൽ; എവിടെ കാണാം?

Family Padam OTT Release Date & Platform: ഏറെ പ്രേക്ഷകപ്രശംസ നേടിയ ഫാമിലി പടം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. എവിടെ കാണാം? 

Family Padam OTT Release Date & Platform: ഏറെ പ്രേക്ഷകപ്രശംസ നേടിയ ഫാമിലി പടം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Family Padam OTT Release Date  Platform

Family Padam OTT Release Date & Platform

Family Padam OTT Release Date & Platform: ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ സ്വപ്‌നങ്ങളെയും സഹിഷ്ണുതയെയും കേന്ദ്രീകരിച്ചുള്ള തമിഴ് സിനിമ ഫാമിലി പടം, 2024 ഡിസംബർ 6നാണ് തീയേറ്ററുകളിൽ എത്തിയത്. തിയേറ്റർ റിലീസിനു പിന്നാലെ, ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ഹൃദയസ്പർശിയായ ഒരു തമിഴ് എൻ്റർടെയ്‌നർ ചിത്രമാണ് ഫാമിലി പടം. 

Advertisment

ചെന്നൈയിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു ഫിലിം മേക്കറാവാൻ ആഗ്രഹിക്കുന്ന ആ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിൻ്റെ സ്വപ്നത്തെ പിന്തുണയ്‌ക്കാൻ ഒരുമിച്ച് അണിനിരക്കുകയാണ് കുടുംബം. മൂന്ന് സഹോദരന്മാരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോവുന്നത്. അഭിഭാഷകനായ ശരത്,  ബിപിഒ ജീവനക്കാരനായ പാർഥി, സംവിധായകനാവാൻ ആഗ്രഹിക്കുന്ന തമിഴ്. ഒപ്പം അവരുടെ മാതാപിതാക്കളും. 

തമിഴിൻ്റെ തിരക്കഥ ഒരു നിർമ്മാതാവ് മോഷ്ടിച്ചപ്പോൾ, വെല്ലുവിളിയെ മറികടക്കാൻ കുടുംബം ഒന്നിക്കുന്നു. നിശ്ചയദാർഢ്യത്തിലൂടെ തമിഴിനെ പിന്തുണയ്ക്കാനുള്ള വഴികൾ അവർ കണ്ടെത്തുന്നു. തമിഴിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അവർ ത്യാഗങ്ങൾ ചെയ്യുന്നു. 

ഉദയ് കാർത്തിക്, വിവേക് ​​പ്രസന്ന, സുഭിക്ഷ കയാരോഹണം, പാർത്ഥിബൻ കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൽവ കുമാർ തിരുമാരൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചത് യുകെ ക്രിയേഷൻസിൻ്റെ ബാനറിൽ കെ ബാലാജിയാണ്. അനിവി സംഗീതവും അജേഷ് പശ്ചാത്തല സംഗീതവും മെയ്യേന്ദ്രൻ ഛായാഗ്രഹണവും സുദർശൻ എഡിറ്റിംഗും നിർവ്വഹിച്ചു. 

Advertisment

When and Where to Watch Family Padam: ഫാമിലി പടം എവിടെ കാണാം? 

ആഹാ വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജനുവരി 15നാണ് ആഹാ വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

Read More

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: