/indian-express-malayalam/media/media_files/5utDVTrJVMCXXWagoCO7.jpg)
രജനീകാന്തിന്റെ 170-മത് ചിത്രമാണ് ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ
Fahadh Faasil Remuneration: കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ഫഹദ് ഫാസിൽ കടന്നു പോകുന്നത്. ഫഹദ് നായകനായ 'ആവേശം' ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിനൊപ്പം ഫഹദിന്റെ പ്രകടനം മറ്റു ഇൻഡസ്ട്രികളിലും ശ്രദ്ധ നേടി.
സൂപ്പർ സ്റ്റാർ രജനീകാന്തും, അമിതാഭ് ബച്ചനും ഒന്നിക്കുന്ന വേട്ടയ്യനിലാണ് ഫഹദ് നിലവിൽ അഭിനയിക്കുന്നത്. വേട്ടയ്യനായി ഇരട്ടിയിലധികം തുക ഫഹദ് പ്രതിഫലം വാങ്ങിയെന്നാണ് വിവരം.
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ, രജനീകാന്തിന്റെ 170-മത് ചിത്രമാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു.
ഫഹദും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അഞ്ചു കോടിയോളം രൂപ ഫഹദ് ചിത്രത്തിനായി പ്രതിഫലം വാങ്ങിയെന്നാണ് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ 'വിക്രം' എന്ന ചിത്രത്തിൽ കമൽഹാസനോപ്പം ഫഹദ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിനായി ഫഹദ് 4 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് വിവരം.
ഫഹദിന്റെ അവസാന ചിത്രമായ ആവേശത്തിൽ രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. എന്നാൽ ഫഹദിന്റെ ഫഹദ് ഫാസിൽ ആന്‍ഡ് ഫ്രണ്ട്സും അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റസുമായിരുന്നു ചിത്രം നിർമ്മിച്ചത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വേട്ടയ്യൻ ഒക്ടോബർ 10ന് തിയേറ്ററിലെത്തും. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍, റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്.
രജനിയുടെ വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
Read More Entertainment Stories Here
- അന്ന് പ്രിയതാരത്തെ കാണാനെത്തിയ കുഞ്ഞ് ആരാധകൻ, ഇന്ന് ഷാരൂഖിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിൽ
- LatestmalayalamOTTReleases: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 30 മലയാള ചിത്രങ്ങൾ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.