scorecardresearch

'വില്ലനല്ല,' രജനിക്കൊപ്പം വെറൈറ്റി പിടിച്ച് ഫഹദ് ഫാസിൽ

രജനീകാന്ത്, ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് തുടങ്ങിയ വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്

രജനീകാന്ത്, ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് തുടങ്ങിയ വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fahadh Faasil | Rajinikanth

Fahadh Faasil, Rajinikanth

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന 'ആവേശം' മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്.  രോമാഞ്ചത്തിനു ശേഷമുള്ള ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനിടെ തന്റെ വരാനിരിക്കുന്ന ചിത്രമായ വേട്ടയനിലെ കഥാപാത്രത്തെ കുറിച്ച് ഫഹദ് ഫാസിൽ ചില തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. രജനീകാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്.

Advertisment

സൂര്യ നായകനായ 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേലാണ് വേട്ടയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായൊരു വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. അന്യഭാഷ ചിത്രങ്ങളിൽ സ്ഥരമായി വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള താരം, ഒരു ഹ്യൂമറസ് കഥാപാത്രമാണ് വേട്ടയനിൽ ചെയ്യുന്നതെന്നാണ് ഫഹദ് സൂചിപ്പിക്കുന്നത്.

പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ രജനി എത്തുന്നതെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. രജനിക്കും ഫഹദിനും പുറമേ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisment

ഈ വർഷം ഒക്ടോബറിൽ നവരാത്രി റിലീസായാണ് വേട്ടയൻ തിയേറ്ററിൽ എത്തുന്നത്. 30 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയാൻ. ഹം (1991) എന്ന ചിത്രത്തിലാണ് താരങ്ങൾ അവസാനമായി സ്‌ക്രീൻ സ്പേസ് പങ്കിട്ടത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ സ്‌കോർ ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എസ്.ആർ. കതിർ ആണ്. ഫിലോമിൻ രാജ് എഡിങും, അൻബറിവ് സ്റ്റണ്ടും കൈകാര്യം ചെയ്യുന്നു.

Read More Entertainment Stories Here

Amitabh Bachchan Fahadh Faasil Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: