/indian-express-malayalam/media/media_files/2024/12/30/tUrnAYyurBFOonURLzE9.jpg)
സിനിമ ജീവിതത്തിൽ 44 വർഷം പിന്നിടുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ലാലേട്ടൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ബറോസ്' അടുത്തിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. കുട്ടികൾക്കായി ഒരുക്കിയ ചിത്രം 3ഡിയിലാണ് പുറത്തിറങ്ങിയത്.
നാലു പതിറ്റാണ്ടിലേറെയായി പ്രേക്ഷകർ നൽകിയ കരുതലിനും സ്നേഹത്തിനുമുള്ള അർപ്പണമാണ് ബറോസ് എന്നാണ് മോഹൻലാൽ പറയുന്നത്. സ്‌ക്രീനുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ മനസ്സ് തുറന്നത്. 'സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ, ഇതുവരെ ആരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്നാണ് കരുതിയത്. ഇത്രയും വർഷമായി പ്രേക്ഷകർ എനിക്ക് നൽകിയ കരുതലിനും സ്നേഹത്തിനും ആദരവിനു എന്റെ ഭാഗത്തുനിന്നുള്ള ഒരു അർപ്പണം പോലെയാണ് ബറോസ്,' മോഹൻലാൽ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് മികച്ച സിനിമകൾ സൃഷ്ടിക്കാനും ഹോളിവുഡുമായി മത്സരിക്കാനും കഴിവുള്ള മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നമുക്കുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. 'കാലാപാനി (1996) എന്ന ചിത്രമെടുക്കുമ്പോൾ, അത് അക്കാലത്തെ ഒരു പാൻ- ഇന്ത്യൻ ചിത്രമായിരുന്നു. അതിനു ശേഷം നിരവധി പാൻ-ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. പക്ഷെ അത് സംഭവിച്ചില്ല.
അതുപോലെ, ഞങ്ങൾ വാനപ്രസ്ഥം (1999) എന്ന ചിത്രം ചെയ്തു. ആദ്യത്തെ അന്താരാഷ്ട്ര സഹനിർമ്മാണമായിരുന്നു അത്. എപ്പോഴും എന്തെങ്കിലും പുതിയതായി ചെയ്യാൻ ശ്രമിച്ചിരുന്നു. അതിന് പരിമിതികളുണ്ട്. ഇത്തരം ആശങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ മറ്റുള്ളവരും തയ്യാറാകണം. നമുക്ക് അവിശ്വസനീയമായ റിസോഴ്സും കഴിവുള്ള മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമുണ്ട്. ഹോളിവുഡുമായി മത്സരിക്കാനാകുന്ന മികച്ച ചിത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ നമുക്കാവും,' മോഹൻലാൽ പറഞ്ഞു.
Read More
- പതിനാലാമത്തെ ചിത്രത്തിൽ മേശക്കടിയിൽ എന്താ ഒരു തിളക്കം? സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറലാവുന്നു
- 'ഭാഗ്യമോ അത്ഭുതമോ, മരണം സംഭവിച്ചില്ല;' മൂഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ
- ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു: രാംഗോപാല് വർമ
- ഓരോ സ്റ്റെപ്പും രണ്ടു തവണ ചെയ്തു കഴിഞ്ഞതും ഐശ്വര്യ റായ് തളർന്നു: ശോഭന
- ആ റെക്കോർഡ് ഇനി ധ്യാൻ ശ്രീനിവാസന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.