scorecardresearch

സൗത്തിന്ത്യൻ ചിത്രങ്ങളുടെ അച്ചടക്കം കണ്ടുപഠിക്കണം: ഇമ്രാൻ ഹാഷ്മി

സാഹോ സംവിധായകൻ, സുജീത്ത് ഒരുക്കുന്ന 'ഒജി'യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇമ്രാൻ ഹഷ്മി

സാഹോ സംവിധായകൻ, സുജീത്ത് ഒരുക്കുന്ന 'ഒജി'യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇമ്രാൻ ഹഷ്മി

author-image
Entertainment Desk
New Update
Emraan Hashmi

ഇമ്രാൻ ഹാഷ്മി (Photo: X/DVV Entertainment)

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള റൊമാന്റിക് നായകനാണ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. ധാരാളം ചിത്രങ്ങളിൽ നായകനായി വിസ്മയിപ്പിച്ച താരം, വില്ലൻ വേഷങ്ങളിലും പ്രശംസനേടിയിട്ടുണ്ട്. പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന ഒജി എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ് താരം. തെന്നിന്ത്യൻ ഇൻഡസ്‌ട്രിയിൽ ഒരു സിനിമ ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞിരുന്നു.

Advertisment

ഓജിയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രം തിരക്കഥയുടെ കരുത്തിലാണ് ദക്ഷിണ ചലച്ചിത്രമേഖലയിലേക്ക് തന്നെ ആകർഷിക്കപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു. ചിത്രത്തിൻ്റെ സംവിധായകൻ സുജീത്തിനെ "മഹാൻ" എന്ന് വിളിച്ച് ഇമ്രാൻ അഭിനന്ദിക്കുകയും ചെയ്തു. ഒരു വലിയ ക്യാൻവാസിലാണ് സുജീത്ത് ചിത്രം ഒരുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'ദക്ഷിണേന്ത്യയിലെ സംവിധായകർ നമ്മളേക്കാൾ അച്ചടക്കമുള്ളവരാണെന്നാണ് ഞാൻ കരുതുന്നത്. സിനിമയ്ക്കായി അവർ ചെലവഴിക്കുന്ന ഓരോ പൈസയും സ്‌ക്രീനിൽ കാണാം. തെന്നിന്ത്യൻ സിനിമകളിൽ നിന്നും സംവിധായകരിൽ നിന്നും ഹിന്ദി സിനിമയ്ക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്,' ഇമ്രാൻ ഹാഷ്മി പറഞ്ഞു.

Advertisment

"ഒജിയ്ക്കൊപ്പം ഈ പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞാൻ ആവേശത്തിലാണ്. സിനിമയ്ക്ക് ശക്തമായ തിരക്കഥയുണ്ട്. പവൻ കല്യാൺ സാറിനും സുജീത്തിനും ദനയ്യ സാറിനുമൊപ്പം ഞാൻ കാത്തിരിക്കുന്ന ഒരു വെല്ലുവിളി നിറഞ്ഞ വേഷമാണിത് . പ്രേക്ഷകർക്ക് അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവം ഞങ്ങൾ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," തെലുങ്ക് ചലച്ചിത്രമേഖലയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു.

ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുള്ള താരമാണ് ഇമ്രാൻ. സൽമാൻ ഖാനും കത്രീന കൈഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൈഗർ 3യിലും താരം വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

Check out More Film News Here

South India Bollywood film news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: