scorecardresearch

Empuraan Trailer: എമ്പുരാൻ ട്രെയിലർ നാളെയെത്തും, റിലീസ് സമയത്തിനുമുണ്ട് പ്രത്യേകത

Empuraan Trailer Release Date And Time Announced: കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻറെ ട്രെയിലർ റിലീസാവുകയാണ്, എപ്പോൾ കാണാം?

Empuraan Trailer Release Date And Time Announced: കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻറെ ട്രെയിലർ റിലീസാവുകയാണ്, എപ്പോൾ കാണാം?

author-image
Entertainment Desk
New Update
Empuraan

Empuraan Trailer Updates: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ ഇനി 8 ദിവസം കൂടി ബാക്കി. ചിത്രത്തിന്റെ ട്രെയിലറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

Advertisment

മാർച്ച് 20 ഉച്ചയ്ക്ക് 1:08ന് ട്രെയിലർ എത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്താണ് ഈ 1:08ന്റെ കണക്ക് എന്നല്ലേ? 108 എന്ന നമ്പറിന് ചില വിശ്വാസങ്ങളുമായി വലിയ ബന്ധമുണ്ട്. വളരെ ശക്തയായ സംഖ്യയായാണ് ഈ നമ്പറിനെ കണക്കാക്കപ്പെടുന്നത്. ഇത് പ്രപഞ്ചശക്തിയുമായും പരമോന്നത ശക്തിയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ന്യൂമറോളജി പ്രകാരമുള്ള വിശ്വാസം.  

കഴിഞ്ഞ ദിവസം, നടൻ രജനികാന്തിനെയും പൃഥ്വി ട്രെയിലർ കാണിച്ചിരുന്നു. ട്രെയിലർ കണ്ടതിനു ശേഷം രജനീകാന്ത പറഞ്ഞ നല്ല വാക്കുകൾ താൻ മറക്കില്ലെന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ,  എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.

Advertisment

ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാർച്ച് 27ന് പുലർച്ചെ ആറിനാണ് എമ്പുരാന്റെ ഫസ്റ്റ് ഷോ ആരംഭിക്കുക. 

Read More

Trailer Empuraan Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: