/indian-express-malayalam/media/media_files/2025/03/26/ITRhZ9ZBkDXvyNCgxtul.jpg)
ചിത്രം: ഫേസ്ബുക്ക്
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം കൊച്ചിയിലെത്തി.
വിമാനത്താവളത്തിൽ നിന്നു പകർത്തിയ താരങ്ങളുടെ ചിത്രം പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "വീട്ടിലേക്ക് വരുന്നു" എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിൽ നിരവധി ആരാധകരാണ് രസകരമായ കമന്റുകൾ പക്കുവയ്ക്കുന്നത്. "കേരളം കത്തിക്കാൻ വരുന്ന വരവാ" എന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം, നാളെ രാവിലെ ആറു മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ. കേരളത്തിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം ആദ്യ ഷോകളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
Read More
- നൂറും നൂറ്റമ്പതുമൊന്നുമല്ല എമ്പുരാന്റെ ബജറ്റ് അതിനും മുകളിൽ
- എമ്പുരാൻ റിലീസ്; വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കോളേജ്
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
- Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?
- 'ചേട്ടൻ വിളിച്ചിട്ട് വന്നവൻ' തന്നെ ചേട്ടന് എതിരാവുമോ? എമ്പുരാനിലെ വില്ലൻ ടൊവിനോയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.