/indian-express-malayalam/media/media_files/2025/05/19/4MhbJyAYq3CwwopIGaRa.jpg)
ദുൽഖർ സൽമാൻ- അമാൽ സൂഫിയ
നടൻ ദുൽഖർ സൽമാൻ മികച്ചൊരു ഡാൻസർ കൂടിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, ഗ്രേസ്ഫുളായി ഡാൻസ് ചെയ്ത് ദുൽഖറിനെ പോലും സൈഡാക്കുന്ന അമാൽ സൂഫിയയെ നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരമൊരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
ദുൽഖറിനൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന അമാലിനെയാണ് വീഡിയോയിൽ കാണാനാവുക. ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള വീഡിയോ ആണിത്. ദുൽഖറിനോളം തന്നെ അനായാസമായും ഗ്രേസോടെയും ചുവടു വയ്ക്കുകയാണ് അമാലും. അഞ്ച് വർഷത്തോളം പഴക്കമുള്ള ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.
ഈ വീഡിയോ എത്ര കണ്ടാലും മടുക്കില്ല, നോക്കിയിരിക്കാൻ തോന്നും എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
2011 ഡിസംബർ 22നായിരുന്നു ദുൽഖർ സൽമാനും അമാൽ സൂഫിയയും വിവാഹിതരായത്. മറിയം അമീറ സൽമാൻ എന്നൊരു മകളും ദമ്പതികൾക്കുണ്ട്. ആർക്കിടെക്റ്റായ അമാൽ സൂഫിയ, ഇന്റീരിയർ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.
Read More
- മെറ്റ് ഗാലയിൽ തിളങ്ങി മോഹൻലാലും മമ്മൂട്ടിയും; ഒപ്പം മലയാളികളുടെ പ്രിയ താരങ്ങളും; വീഡിയോ
- 'റാമ്പിൽ തിളങ്ങി വിണ്ണിലെ താരങ്ങൾ,' അഞ്ഞൂറാൻ തൂക്കിയെന്ന് കമന്റ്; വൈറലായി വീഡിയോ
- 'ഇതെന്തോന്ന്... പിശാചുക്കളുടെ സംസ്ഥാന സമ്മേളനമോ?' പ്രണവിന്റെ പോസ്റ്റിൽ കമന്റുമായി ആരാധകർ
- 'സാറ്റുകളി തുടരും,' ചിരിപ്പിച്ച് ജോർജ് സാറും ബെൻസും; വൈറലായി തുടരും സ്പൂഫ് വീഡിയോ
- മഴ നനയാതിരിക്കാൻ ചേർത്ത് പിടിച്ചു; പകരംവയ്ക്കാനില്ലാത്ത സ്നേഹം
- വേടനൊപ്പം മണിച്ചേട്ടനും ഉണ്ടായിരുന്നെങ്കിൽ; വൈറലായി എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.