/indian-express-malayalam/media/media_files/SeQpwZFEt7O8sNQTZcId.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. നടനെന്നതിലുപരി സംവിധായകൻ തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ധ്യൻ പരീക്ഷണം നടത്തിയിട്ടുണ്ട്. മലയാളത്തിന്റെ അതുല്യനടൻ ശ്രീനിവാസന്റെ മകനെന്ന നിലയിൽ ആദ്യ സിനിമകളിൽ ശ്രദ്ധനേടിയ താരം, സഹോദരൻ വീനീത് ശ്രീനിവാസനെയും പിതാവ് ശ്രീനിവാസനെയും പോലെ പ്രതിഭയല്ലെന്ന തരത്തിൽ നിരവധി വിമർശനങ്ങളും ആദ്യകാലത്ത് ഏറ്റുവാങ്ങിയിരുന്നു.
നിരവധി ചിത്രങ്ങളിൽ കഴിവുതെളിയിച്ചിട്ടുള്ള ധ്യാൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്. അഭിമുഖങ്ങളിലൂടെ ധ്യാൻ നടത്തുന്ന തുറന്നുപറച്ചിലുകൾക്കും ധാരാളം ആരാധകരുണ്ട്. സിനമയിലെ അഭിനയത്തിലൂടെയല്ല, മറിച്ച് അഭിമുഖങ്ങളിലൂടെയാണ് തനിക്ക് ഇത്ര ആരാധകർ ഉണ്ടായതെന്ന് താരം തന്നെ അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ കാണികളിലോരാളുമായി ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കാണികളുമായി സംവദിക്കവേ, ഒരാൾ താരത്തിനോട് 'ശ്രീനിവാസന്‍ എന്ന മഹാന്റെ മകന്‍ അല്ലെങ്കില്‍ ധ്യാന്‍ ഇന്ന് ഇവിടെ ഇരിക്കില്ലാ' എന്ന് പറയുന്നുണ്ട്. കൂടാതെ 'ഹിപ്പോക്രൈറ്റ്, റെസലിയന്‍സ് എന്നൊക്കെയുള്ള വാക്കുകൾ മൂന്ന് തവണ എന്‍ട്രന്‍സ് തോറ്റ ഒരാള്‍ പറഞ്ഞാല്‍ ഓഡിയന്‌സിനെ കൈയ്യില്‍ എടുക്കാന്‍ സാധിക്കില്ല, എന്നും കൂട്ടിച്ചേർക്കുന്നു. ഇതിനു മറുപടിയായി, 'ഓഡിയന്‌സിനെ കൈയ്യിലെടുത്തത് കൊണ്ടാണ് അവർ ഇടക്കിടെ കൈയ്യടിച്ചത്,' എന്ന് ധ്യാൻ പറയുന്നത് കേട്ട് സദസാകെ പൊട്ടിച്ചിരിച്ചു.
'അവര്‍ കൈയ്യടിക്കും, അവര്‍ അങ്ങനെയാണ്. ആദ്യം ശ്രീനിവാസനെ മനസിലാക്കൂ, എന്നിട്ട് വേണം ശ്രീനിവാസനെ പറ്റി ക്രിട്ടിസൈസ് ചെയ്യാന്‍' എന്നായി പ്രേക്ഷകന്റെ അടുത്ത വാദം. 'വിസ്ഡം എന്നതിനെക്കുറിച്ച് ഷേക്‌സ്പിയര്‍ പറഞ്ഞത് എന്താണ് എന്ന് അറിയാമോ?' പ്രേക്ഷകൻ ധ്യാനോട് ചോദിച്ചു.
'ഞാൻ മറുപടി പറയണോ?' എന്ന് ചോദിച്ച ശേഷം 'ശ്രീനിവാസനെ ഏറ്റവും അടുത്ത്‍ മനസിലാക്കിയത് ഞാന്‍ ആണ്. എന്റെ അച്ഛന്‍ ആണ്, മനസിലായില്ലേ? ഞാന്‍ മനസിലാക്കിയ അത്രയൊന്നും ചേട്ടൻ മനസിലാക്കിയിട്ടുണ്ടാവില്ല ശ്രീനിവാസനെ കുറിച്ച്. ഇതൊക്കെ പറഞ്ഞാലും എനിക്ക് ഈ ലോകത്ത് ഏറ്റവും സ്നേഹവും, ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അച്ഛൻ കഴിഞ്ഞിട്ടേയുള്ള വേറെ ആരും.
പക്ഷെ അഭിപ്രായങ്ങളും ഐഡിയോളജിയിലും വ്യത്യാസം വരും. അത് അച്ഛനായിക്കോട്ടെ മോൻ ആയിക്കോട്ടെ. പുള്ളി പറഞ്ഞ പല കാര്യങ്ങളോടും എനിക്ക് എതിരഭിപ്രായങ്ങളുണ്ട്. അത് പുള്ളിയും അങ്ങനെ തുറന്ന് പറയുന്ന ആളായതുകൊണ്ടാണ്. ചേട്ടൻ ഇപ്പോൾ ഇങ്ങനെ ചോദിച്ചില്ലേ. പക്ഷെ, അച്ഛൻ അങ്ങനെ ചോദിക്കില്ല. അതാണ് ചേട്ടനും അച്ഛനും തമ്മിലുള്ള വ്യത്യാസം,' ധ്യാൻ പറഞ്ഞു. വലിയ കൈയ്യടിയാണ് ധ്യാൻ പ്രേക്ഷകന് നൽകിയ മറുപടിയിൽ കാണികളിൽ നിന്നുണ്ടായത്.
Check out More Film News Here
- ഈ ചങ്ങാതി പറക്കുന്നതും കണ്ടവരുണ്ടത്രേ; വൈറലായി വീഡിയോ
- "മമ്മീടെ തമ്പുരാട്ടിക്കുട്ടി," കുഞ്ഞിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് പേളി മാണി
- അന്വേഷിച്ചാൽ ആ സിനിമയിൽ ടൊവിനോയുടെ അപ്പനെയും കണ്ടെത്താം!
- ഇഷ്ടതാരത്തെ കാണാൻ ആരാധകനെത്തിയത് 1000 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്ത്
- യേശുദാസിനെ കാണാൻ അമേരിക്കയിൽ; ചിത്രങ്ങളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.