/indian-express-malayalam/media/media_files/8naJ2JIueDPAWpA8iJ5W.jpg)
സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലൂടെ നേടിയതിലും പ്രശസ്തി അഭിമുഖങ്ങളിലൂടെ സ്വന്തമാക്കിയ നടൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചുമൊക്കെ മില്യൺ കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളതാണ് ധ്യാനിന്റെ അഭിമുഖങ്ങൾ.
എന്നാൽ എല്ലാവരെയും ചിരിപ്പിക്കുക മാത്രമല്ല, ആവശ്യമുള്ളിടത്തു ചുട്ടമറുപടി നൽകാനും തന്റെ നിലപാടുകൾ ഉറക്കെ പറയാനും ധ്യാൻ മടിക്കാറില്ല. പരസ്പരം ട്രോളിയും തമാശകൾ പറഞ്ഞും അടുത്തിടെ ബേസിലും ധ്യാനും കൂടി വൈറലാക്കിയ അഭിമുഖങ്ങൾക്കിടയിൽ, ഇതൊന്നുമല്ലാത്ത വേറെ ഒരു മുഖം ധ്യാനിനുണ്ടെന്നു ബേസിൽ പറഞ്ഞിരുന്നു.
ബേസിലിന്റെ ആ വാക്കുകളും അതിനെ നീതീകരിക്കുന്ന ഒരു വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. 'ധ്യാൻ ഇൻ അറേബ്യ' എന്ന പരിപാടിയ്ക്ക് ഇടയിൽ ധ്യാനിനെ പ്രൊവോക്ക് ചെയ്യാൻ ശ്രമിച്ച ഇൻഫ്ളുവൻസറിന് ധ്യാൻ കൊടുത്ത മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇൻഫ്ളുവൻസർ അജ്മലുമായി ധ്യാൻ നടത്തിയ ഒരു സംഭാഷണം ഏറ്റുപിടിച്ച് ഇൻഫ്ളുവൻസർ എന്താണ്, ദുബായിൽ എങ്ങനെ ഇൻഫ്ളുവൻസർ ആവാമെന്നൊക്കെ ധ്യാനിനു ക്ലാസ് എടുക്കുന്ന രീതിയിലായിരുന്നു ചോദ്യകർത്താവിന്റെ സംസാരം.
"എനിക്ക് ഇൻഫ്ളുവൻസർ എന്താണെന്ന് നിങ്ങൾ പഠിപ്പിച്ചു തരേണ്ട കാര്യമില്ല. അതു എനിക്കറിയാം. ഇനി ഈ കാര്യത്തിൽ മറുപടി പറയാൻ എനിക്ക് താല്പര്യമില്ല," എന്നു ഇൻഫ്ളുവൻസർക്ക് തക്ക മറുപടി നൽകുകയാണ് ധ്യാൻ.
Read More Entertainment Stories Here
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
- ഞങ്ങൾ പ്രണയത്തിലാകാൻ കാരണം ആ തമിഴ് നടൻ; വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും
- വാടക കൊടുക്കാൻ ആളില്ല; കുടുംബത്തിൻ്റെ ഏക ആശ്രയം ഞാനാണ്: നോറ ഫത്തേഹി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.