/indian-express-malayalam/media/media_files/2025/05/17/4jaQUOKvnvgQ22vkDTHV.jpg)
Dance Party Ott Relase
Dance Party OTT Release Date and Platform: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഡാൻസ് പാർട്ടി.' കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറഞ്ഞ ഡാൻസ് പാർട്ടി 2023 ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്നവരും എല്ലാം ചേർന്നതാണ് ചിത്രം. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി. സാജനാണ്. രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവരാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത്.
Dance Party OTT: ഡാൻസ് പാർട്ടി ഒടിടി
റിപ്പോർട്ടുകൾ അനുസരിച്ച് മനോരമ മാക്സ് ആണ് ഡാൻസ് പാർട്ടിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം വൈകാതെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരികരണം ലഭ്യമാകേണ്ടതുണ്ട്.
Read More
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള് കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.