/indian-express-malayalam/media/media_files/2025/05/17/4jaQUOKvnvgQ22vkDTHV.jpg)
Dance Party OTT Release
Dance Party OTT Release Date and Platform: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഡാൻസ് പാർട്ടി.' കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറഞ്ഞ ഡാൻസ് പാർട്ടി 2023 ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആ​ഗ്രഹിക്കുന്നവരും എല്ലാം ചേർന്നതാണ് ചിത്രം. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി. സാജനാണ്. രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവരാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ ചിത്രങ്ങൾ
Dance Party OTT: ഡാൻസ് പാർട്ടി ഒടിടി
മനോരമ മാക്സിലൂടെ ആണ് ഡാൻസ് പാർട്ടി ഒടിടിയിലെത്തുന്നത്. മേയ് 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More
- 'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
- ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ
- "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ
- ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.