/indian-express-malayalam/media/media_files/2025/05/27/zRZsfLWIxhwnZPFprAG7.jpg)
Photograph: (Facebook/@SunPictures)
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'കൂലി.' 'വിക്രം', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷിനൊപ്പം സൂപ്പർസ്റ്റാറും എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതു മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ചിത്രം. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരടങ്ങുന്ന താരനിരയും ബോളിവുഡ് ഐക്കൺ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും കൂലിക്കായുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് സാക്ഷാൻ സൂപ്പർസ്റ്റാർ കൂടി എത്തുന്നുവെന്നതും ഹൈപ്പിന് ആക്കം കൂട്ടുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 350 കോടിയോളം രൂപയാണ് ചിത്രത്തിനായി ചെലവഴിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. രജനീകാന്ത് 150 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് വിവരം. 50 കോടി എന്ന റെക്കോർഡ് പ്രതിഫലം ലോകേഷ് കൈപ്പറ്റിയതായും റിപ്പോർട്ടുണ്ട്.
Also Read:ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ ചിത്രങ്ങൾ
ചിത്രത്തിന്റെ നിർമ്മാണച്ചെലവുകൾക്കും മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളത്തിനായി 150 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ ഒടിടി ഉൾപ്പെടെയുള്ള റൈറ്റ്സുകൾ ഇതിനകം വൻതുകയ്ക്ക് വിറ്റതായും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തു. ഒടിടി റൈറ്റ്സ് 130 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 90 കോടി രൂപയ്ക്കും മ്യൂസിക് റൈറ്റ്സ് 20 കോടി രൂപയ്ക്കും വിറ്റുപോയതായാണ് വിവരം.
Read More
- 'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
- ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ
- "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ
- ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.