/indian-express-malayalam/media/media_files/2024/11/18/vfWmsV93dLuveYkS2xAD.jpg)
വർഷങ്ങളായി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും നിറഞ്ഞുനിൽക്കുന്ന നടനാണ് ബാല. അടുത്തിടെയാണ് ബാല വീണ്ടും വിവാഹിതനായത്. ഇപ്പോഴിതാ, തന്റെ പുതിയ ഭാര്യ കോകിലയ്ക്ക് ഒപ്പം കൊച്ചിയിൽ നിന്നും മാറി താമസിക്കുന്ന വിശേഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ബാല.
കോകിലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ബാല ഇക്കാര്യം കുറിച്ചത്. "എല്ലാവർക്കും നന്ദി!!!
ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!
ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരേക്ക് ഒന്നും അല്ല! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം....എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ!!
എന്ന് നിങ്ങളുടെ സ്വന്തം, ബാല," ഇൻസ്റ്റഗ്രാമിൽ ബാല കുറിച്ചു.
ചെന്നൈയിൽ നിന്നുള്ള ബാലയുടെ ബന്ധുവായ കോകിലയെ ഒക്ടോബർ 23 ന് എറണാകുളത്തെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമാണ് ബാല വിവാഹം കഴിച്ചത്. മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് നൽകിയ പരാതിയെത്തുടർന്ന് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവാഹം നടന്നത്.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോടുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബാലയെ അറസ്റ്റ് ചെയ്തത്. തൻ്റെയും അമൃതയുടെയും കുട്ടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ നിന്നും കോടതി അദ്ദേഹത്തെ വിലക്കുകയും അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.. 25,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യം നൽകിയാണ് കോടതി ബാലയ്ക്ക് ജാമ്യം അനുവദിച്ചത്.
Read More
- ആ മനുഷ്യനാണ് എന്നോട് സിനിമ വിടാൻ പറഞ്ഞത്: മുൻകാല പ്രണയങ്ങളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
- ധനുഷിനെ വിമർശിച്ചിതിനു പിന്നാലെ നയൻതാരയ്ക്കുനേരെ വ്യാപക സൈബർ ആക്രമണം
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us