/indian-express-malayalam/media/media_files/2024/11/18/pH1JWZDweXxL6a5TCEUR.jpg)
പരാജയപ്പെട്ട പ്രണയബന്ധങ്ങളെ കുറിച്ച് നയൻതാര
പരാജയപ്പെട്ട പ്രണയബന്ധങ്ങൾക്കു ശേഷം താനെത്തി ചേർന്ന റൈറ്റ് പേഴ്സൺ ആണ് വിഘ്നേഷ് ശിവൻ എന്നാണ് നയൻതാര തുറന്നു പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ, തൻ്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചും അതിൽ നിന്നുള്ള പാഠങ്ങളെക്കുറിച്ചും നയൻതാര മനസ്സു തുറന്നു.
“എൻ്റെ ആദ്യ ബന്ധം പൂർണ്ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മറ്റൊരാൾ നിങ്ങളോട് പ്രണയത്തിലാണെന്ന വിശ്വാസം," പേരുകൾ എടുത്തു പറയാതെ നയൻതാര ആദ്യ പ്രണയത്തെ കുറിച്ചു പറഞ്ഞതിങ്ങനെ.
സിനിമയിലെത്തിയതിനു ശേഷം, നയൻതാരയുടെ ആദ്യബന്ധം നടനും ചലച്ചിത്ര നിർമ്മാതാവുമായ ചിമ്പുവുമായിട്ടായിരുന്നു. ചിമ്പുവിന്റെ ആദ്യ സംവിധാനമായ വല്ലവനിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു. പ്രണയിതാക്കൾ എന്ന രീതിയിൽ വാർത്തകളിൽ ഇടം നേടി. നയൻതാരയുടെ ആദ്യത്തെ ചുംബനരംഗവും ആ ചിത്രത്തിലായിരുന്നു, ചിത്രത്തിലെ ഒരു പ്രത്യേക 'ഗ്ലാമറസ്' പോസ്റ്ററും ഏറെ നാൾ സംസാര വിഷയമായി.
എന്നിരുന്നാലും, നയൻതാരയും ചിമ്പുവും ഓൺ സ്‌ക്രീനിൽ പരസ്പരം ചുംബിക്കുന്ന ഒരു ചിത്രം ചോർന്നു. നയൻതാരയുടെ സമ്മതമില്ലാതെ അതു പരസ്യമായി പ്രചരിച്ചു. ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ആ സമയത്ത് നയൻതാര നാഗാർജുനയ്ക്ക് ഒപ്പം ബോസിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.
ഡോക്യുമെൻ്ററിയിൽ, ആ നാളുകൾ നാഗാർജുന ഓർക്കുന്നുണ്ട്. “അത് അവളുടെ ബന്ധത്തിൻ്റെ പ്രക്ഷുബ്ധമായ സമയമാണെന്ന് ഞാൻ കരുതുന്നു. വാസ്തവത്തിൽ, അവളുടെ ഫോൺ റിംഗ് ചെയ്യുന്ന നിമിഷം ഞങ്ങൾ ഭയപ്പെടും, കാരണം അത് നയൻതാരയെ ഉടനടി ഓഫാക്കും. അവൾ മറ്റൊരു വ്യക്തിയായി മാറും. ”
/indian-express-malayalam/media/media_files/2024/11/18/silambarasan-and-nayanthara-from-vallavan.jpg)
ഈ ബന്ധത്തിന് ശേഷം നയൻതാര ജോലിയിൽ മുഴുകി മുന്നോട്ട് പോയി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവർ 10 ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ വിവിധ ഇൻഡസ്ട്രികളിലായി കരിയർ ബാലൻസ് ചെയ്തു. അപ്പോഴാണ് നയൻതാര തൻ്റെ ഏറ്റവും പരസ്യമായ ബന്ധം ആരംഭിച്ചത്.
2008-ൽ, നയൻതാര വില്ലിൽ ഒപ്പുവച്ചു, . ആദ്യമായി വിജയുടെ നായികയായി. നടനും നൃത്തസംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ പ്രഭുദേവയുടെ സംവിധാനത്തിലെ നയൻതാരയുടെ ആദ്യ ചിത്രവും അതായിരുന്നു. പ്രണയത്തിലായ നയൻതാരയും പ്രഭുദേവയും 2009ൽ വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ, അവിടെ ഒരു പ്രശ്നമുണ്ടായിരുന്നു. പ്രഭുദേവ അപ്പോഴും തന്റെ ഭാര്യയായ ലതയിൽ നിന്നു വിവാഹമോചനം നേടിയിരുന്നില്ല. ലത ഈ വിവാഹത്തെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വിയോജിപ്പുമായി പരസ്യമായി രംഗത്തുവന്നു.
ഭാര്യയിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം നയൻതാരയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പ്രഭുദേവ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും നയൻതാര മൗനം പാലിച്ച് തന്റെ ജോലികളുമായി മുന്നോട്ടു പോയി. രണ്ട് വർഷത്തിനിടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഒമ്പത് ചിത്രങ്ങളിൽ അഭിനയിച്ചു. 2011-ൽ നയൻതാരയും പ്രഭുവും വിവാഹിതരാകാൻ പോകുന്നുവെന്ന ഊഹാപോഹങ്ങൾ വീണ്ടും ശക്തമായി. തെലുങ്ക് ചിത്രമായ ശ്രീരാമരാജ്യം നയൻതാരയുടെ കരിയറിലെ അവസാന ചിത്രമാവുമെന്ന് റിപ്പോർട്ടുകൾ വന്നു. വരാനിരിക്കുന്ന വിവാഹത്തിന് ശേഷം താരം അഭിനയം നിർത്തുകയാണെന്നും വാർത്തകൾ പരന്നു.
/indian-express-malayalam/media/media_files/2024/11/18/vijay-prabhu-deva-and-nayanthara-from-villu.jpg)
ശ്രീരാമരാജ്യത്തിന് നയൻതാരയ്ക്ക് ആദ്യ നന്ദി അവാർഡ് ലഭിച്ചെങ്കിലും അതൊട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല. സീതയായി നയൻതാരയെ തിരഞ്ഞെടുത്തതിന് നിർമ്മാതാക്കളെ വിമർശിച്ച് ഒരു വിഭാഗം പ്രേക്ഷകർ രംഗത്തുവന്നു. നയൻതാരയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ ദേവതയുടെ വേഷം ചെയ്യാൻ പോകുന്ന ഒരാൾക്കു ഇണങ്ങിയ പ്രവൃത്തിയല്ലെന്ന് വിമർശനം ഉയർന്നു. ഇതിഹാസ സംവിധായകൻ ബാപ്പു സംവിധാനം ചെയ്യുന്ന, ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറാൻ സന്നദ്ധത അറിയിച്ചെങ്കിലും, നിർമ്മാതാക്കൾ നയൻതാരയ്ക്ക് വ്യക്തമായ പിന്തുണ നൽകി.
ഷൂട്ടിങ്ങിൻ്റെ അവസാന ദിവസത്തെ ചിത്രങ്ങളിൽ പുഷ്പദളങ്ങൾ ചൊരിഞ്ഞ ചിത്രം നയൻതാരയുടെ കരിയറിലെ ഒരു ഐക്കണിക് നിമിഷമായി മാറി. ശ്രീരാമരാജ്യത്തിന് ശേഷം സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഇതിഹാസ സംവിധായകൻ ദാസരി നാരായണ റാവു നയൻതാരയോട് ആവശ്യപ്പെട്ടു, "അത് ചെയ്യരുത്."
ആ മനുഷ്യനാണ് എന്നോട് സിനിമ വിടാൻ പറഞ്ഞത്: നയൻതാര
എന്നാൽ പ്രഭു- നയൻതാര വിവാഹം നടന്നില്ല. പ്രഭുദേവയ്ക്ക് വിവാഹമോചനം നൽകാതിരിക്കാൻ ലത കാണിച്ച പിടിവാശി ഒരു പ്രധാന തടസ്സമായിരുന്നു. ഈ സംഭവവികാസങ്ങൾക്കുശേഷം വെളിപ്പെടുത്താത്ത കാരണങ്ങളാൽ നയൻതാരയും പ്രഭുവും പിരിഞ്ഞു.
ആ വ്യക്തിയാണ് എന്നോട് സിനിമ വിടാൻ പറഞ്ഞത്, പ്രഭുദേവയെ പരാമർശിച്ച് നയൻതാര ഡോക്യുമെൻ്ററിയിൽ പറഞ്ഞതിങ്ങനെ. “എനിക്ക് ഒരു ഓപ്ഷൻ ഉള്ളതുപോലെയായിരുന്നില്ല അത്. എന്നോട് സിനിമ വിടാൻ പറഞ്ഞു, ഞാൻ സമ്മതിച്ചു."
“ഞാൻ ഒരിക്കലും എൻ്റെ ഭൂതകാലത്തെക്കുറിച്ച് തുറന്ന് പറയാത്തതിനാൽ ആളുകൾ സ്വയം കഥകൾ എഴുതാൻ തുടങ്ങി. അവയെല്ലാം വളരെ മോശമായിരുന്നു. അവർ ഏറ്റവും മോശമായത് അനുമാനിക്കാൻ തുടങ്ങി. ആണുങ്ങളോട് ഒന്നും ചോദിക്കാതെ, അവർ എന്നെ മാത്രം ചോദ്യം ചെയ്തു? ഞാൻ ആളുകളെ വളരെ എളുപ്പത്തിൽ വിശ്വസിച്ചിരുന്നു. ”
"ഞാൻ തീർന്നുവെന്ന് എല്ലാവരും കരുതിയപ്പോൾ നാഗാർജുന ഒരു ഓഫറുമായി എന്നെ വിളിച്ചു," സിനിമയിൽ നിന്നു വിരമിക്കുക എന്ന പ്ലാനിൽ നിന്നും തന്നെ തിരികെ കൊണ്ടുവരുന്നതിൽ നാഗാർജുനയുടെ ഓഫർ എത്രത്തോളം പ്രധാനമായിരുന്നുവെന്ന് നയൻതാര ഓർക്കുന്നു.
“അവൾ തയ്യാറാണെന്ന് എന്നോട് പറഞ്ഞു,” അതിനെ കുറിച്ച് നാഗാർജുന പറഞ്ഞതിങ്ങനെ.
“രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ദിവസം അവൾ എന്നെ വിളിച്ചു. അന്ന് ഞങ്ങൾ ഏകദേശം 4-5 മണിക്കൂർ സംസാരിച്ചു. ചില സമയങ്ങളിൽ, നിങ്ങൾക്ക് കേൾക്കാൻ ഒരാളെ ആവശ്യമുണ്ട്. അത് എൻ്റെ ഉപദേശമോ മറ്റെന്തെങ്കിലുമോ ആയിരുന്നില്ല. അവൾക്ക് ആദ്യം മുതൽ അറിയാവുന്ന ഒരാളോട് സംസാരിക്കണം. അവൾ തിരികെ വരാൻ തീരുമാനിച്ചപ്പോൾ ആ തീരുമാനം തന്നെ അവളെ നിർവചിച്ചു," ആ ദിവസങ്ങൾ സത്യൻ അന്തിക്കാട് ഓർത്തതിങ്ങനെ.
ഇടവേളയ്ക്ക് ശേഷം നയൻതാര തിരിച്ചെത്തി. എന്നത്തേയും പോലെ ജോലിയിൽ മുഴുകി. അറ്റ്‌ലിയുടെ രാജാ റാണിയിൽ തുടങ്ങി മൂന്നു വർഷം കൊണ്ട് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 13 ചിത്രങ്ങൾ ചെയ്തു. തുടർന്ന്, 2015 അവസാനത്തോടെ, ധനുഷിന്റെ കൂടി സഹനിർമ്മാണത്തിൽ ഇറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ചു, വിഘ്നേഷ് ശിവൻ എന്ന സംവിധായകനെ പരിചയപ്പെട്ടു. പ്രണയത്തിലായി. ബാക്കിയെല്ലാം ചരിത്രം.
Read More
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
- ധനുഷിനെ വിമർശിച്ചിതിനു പിന്നാലെ നയൻതാരയ്ക്കുനേരെ വ്യാപക സൈബർ ആക്രമണം
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.