/indian-express-malayalam/media/media_files/2025/04/28/ywtbzvRN3XTdducKsSRv.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ആണ് പരാതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ വേടൻ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് പരാതി.
മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. വേടന്റെ നാലു വർഷം മുൻപ് പുറത്തിറങ്ങിയ 'വോയ്സ് ഓഫ് വോയ്സ്‍ലെസ്' എന്ന ഗാനത്തിനെതിരെയാണ് എൻഐഎയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
"കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി, തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി, വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി" എന്നാണ് പാട്ടിലെ വരികൾ. 'വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണെന്നും ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നില്‍ക്കണമെന്നുമാണ്,' മിനി കൃഷ്ണകുമാർ പറഞ്ഞത്.
Also Read
അതേസമയം, വേടനെ അധിക്ഷേപിച്ച് ആർഎസ്‌എസ് വാരികയായ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധുവും ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയും നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനം ഉയരുകയും ചെയ്തിരുന്നു.
Read More:
- 'ഞങ്ങൾ കാത്തിരുന്ന ദിവസം,' ആര്യയ്ക്ക് മാലചാർത്തി സിബിൻ; ചിത്രങ്ങൾ
- കോസ്റ്ററിക്കയിൽ കറങ്ങിത്തിരിഞ്ഞ് നിഖിലയും റിമയും, അപർണ എവിടെ എന്ന് ആരാധകർ
- ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ സിനിമകൾ ഇതാ
- രേണു സുധിക്ക് നായകനായി അലിൻജോസ് പെരേര
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.