scorecardresearch

ചിരികൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയവർ; ചിത്രത്തിലെ താരങ്ങളെ മനസിലായോ?

കലാഭവൻ ടീമിന്റെ ഈ ആദ്യകാലചിത്രങ്ങളിലൊന്നിൽ മലയാള സിനിമയിലെ ശ്രദ്ധേയരായ ചില അഭിനേതാക്കളുണ്ട്. ആരെന്നു മനസ്സിലായോ?

കലാഭവൻ ടീമിന്റെ ഈ ആദ്യകാലചിത്രങ്ങളിലൊന്നിൽ മലയാള സിനിമയിലെ ശ്രദ്ധേയരായ ചില അഭിനേതാക്കളുണ്ട്. ആരെന്നു മനസ്സിലായോ?

author-image
Entertainment Desk
New Update
Kalabhavan Team throwback photo

കൊച്ചിൻ കലാഭവൻ എന്ന സ്ഥാപനത്തോട് മലയാള സിനിമയ്ക്ക് വലിയൊരു കടപ്പാടു തന്നെയുണ്ട്. മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണത്. സിഎംഐ സഭ വൈദികനായ അബേൽ അച്ഛൻ ആരംഭിച്ച കലാഭവൻ മിമിക്സ് പരേഡുകളിലൂടെയും ഗാനമേളകളിലൂടെയുമാണ് പ്രശസ്തമായത്.

Advertisment

കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെ ആരാധകരെ കയ്യിലെടുത്തവർ പലരും പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. കലാഭവന്റെ ആദ്യകാല ടീമംഗങ്ങൾ ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

ഒന്നു സൂക്ഷിച്ചുനോക്കിയാൽ മലയാളികൾക്ക് പരിചിതരായ നിരവധി മുഖങ്ങൾ ഈ ഗ്രൂപ്പ് ഫോട്ടോയിൽ കണ്ടെത്താം. ജയറാം, കൊച്ചിൻ ഹനീഫ, പ്രദീപ്, കലാഭവൻ റഹ്മാൻ, സൈനുദ്ദീൻ, നാരായണൻ കുട്ടി തുടങ്ങി പിൽക്കാലത്ത് പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നിരവധി താരങ്ങളെ ചിത്രത്തിൽ കാണാം. ഒപ്പം അവരുടെയെല്ലാം ഗോഡ് ഫാദറായ അബേൽ അച്ഛനെയും. 

ജയറാമും സൈനുദ്ദീനുമെല്ലാം ചിത്രത്തിൽ പിൻനിരയിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ആബേലച്ചനൊപ്പം ഇരിക്കുന്നവരിൽ കലാഭവൻ റഹ്മാനും പ്രസാദുമുണ്ട്.  മുൻനിരയിലാണ് നാരായണൻ കുട്ടിയുടെ സ്ഥാനം. 

Advertisment

സംവിധായകൻ സിദ്ദിഖ്, ലാൽ, ദിലീപ്, കലാഭവൻ മണി, എൻ.എഫ്. വർഗീസ്, കലാഭവൻ, നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങിയവരുടെയെല്ലാം മലയാള സിനിമയിലേക്കുള്ള വരവ് കലാഭവനിൽ നിന്നുമായിരുന്നു. 

Read More Entertainment Stories

Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: