/indian-express-malayalam/media/media_files/zOSHQLcD16TOpDxhjJoU.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ പൃഥ്വിരാജ്, പ്രഭാസ്
പൃഥ്വിരാജിന്റെയും പ്രഭാസിൻ്റെയും സൗഹൃദം വെള്ളിത്തിരയ്ക്ക് പുറത്തും പ്രശസ്തമാണ്. സലാറിൽ ബാല്യകാല സുഹൃത്തുക്കളായെത്തിയ താരങ്ങൾ, യഥാർത്ഥ ജീവിതത്തിലും, പരസ്പരം പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല. പൃത്വിരാജിന്റെ വരാനിരിക്കുന്ന ചിത്രമായ ആടുജീവിതത്തെ പ്രശംസിച്ച പ്രഭാസിന്റെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.
അതിജീവനത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥപറയുന്ന ചിത്രത്തിനായി പൃത്വിരാജ് നടത്തിയ 'ബോഡി ട്രാൻസ്ഫർമേഷനും' കഠിനാധ്വാനവുമാണ് പ്രഭാസിനെ ഞെട്ടിച്ചത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രഭാസിന്റെ പ്രശംസയെത്തിയത്.
/indian-express-malayalam/media/media_files/gqIow76ZeZOWtZ9ObABj.jpg)
"എൻ്റെ സഹോദരൻ @therealprithvi, നിങ്ങൾ എന്താണ് ഈ ചെയ്തത്!!! വരദരാജ മാന്നാറായി വേഷമിട്ടത് നിങ്ങൾ തന്നെയാണെന്ന് വിശ്വസിക്കാനാവുന്നില്ല. അഭിനന്ദനങ്ങളും ആശംസകളും. ഒരുപാട് സ്നേഹത്തോടെ ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ബ്ലോക്ക്ബസ്റ്റർ ലോഡുചെയ്യുന്നു." ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രഭാസ് കുറിച്ചു. "നന്ദി ദേവ! ഉടൻ യുദ്ധക്കളത്തിൽ കാണാം #ശൗരംഗ്യപർവ്വം," എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ (ആടുജീവിതം) പശ്ചാത്തലത്തിൽ ദേശീയ അവാർഡ് ജേതാവ് ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങി മികച്ച താരനിരയുമായാണ് ചിത്രം എത്തുന്നത്.
പൃഥ്വിരാജും പ്രഭാസും ഒരുമിച്ചെത്തിയ സലാർ, തിയേറ്ററിൽ വൻവിജയമാണ് നേടിയത്. 700 കോടിയിലധികം വാരിക്കൂട്ടിയ ചിത്രം 2023ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ തെലുങ്ക് ചിത്രം കൂടിയാണ്. സലാറിന്റെ രണ്ടാം ഭാഗം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- പമ്പിൽ ജോലി കിട്ടിയതല്ല, ഇതാണ് സാഹചര്യം; വീഡിയോയുമായി മനോജ് കെ ജയൻ
- സുഭാഷ് കുഴിയില് വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു കാര്യം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: ചിദംബരം പറയുന്നു
- മഞ്ഞുമ്മൽ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം; രൂക്ഷ വിമർശനുമായി ജയമോഹൻ
- 'എന്റെ തല, എന്റെ ഫുൾഫിഗർ' അത് മമ്മൂട്ടിയാണ്; മോഹൻലാലിന് കേണൽ പദവി കിട്ടിയത് അയാളിലൂടെ; തുറന്നടിച്ച് ശ്രീനിവാസൻ
- "ആദ്യായിട്ടാ ഇങ്ങനൊരു കമന്റ് ബോക്സ് കാണുന്നത്;" പാട്ടുപാടിയ പ്രിയ വാര്യർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ
- വാടകപോലും നൽകിയില്ല; താരനിശ പൊളിയാൻ കാരണം സ്പോൺസർമാർ; നഷ്ടം നികത്താൻ മൾട്ടിസ്റ്റാർ സിനിമ
- അമ്മാളു അമ്മയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ആരാധികയെ ചേർത്തു പിടിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.