scorecardresearch

കിളി കൂടു കൂട്ടുന്നപോലെ ഞാൻ വെച്ച വീടാണ്, ആ വീടും നിലംപതിച്ചിരിക്കുന്നു: ഭാഗ്യലക്ഷ്മി

"കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും"

"കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും"

author-image
Entertainment Desk
New Update
Bhagya Lakshmi Swaram

സ്വന്തമായൊരു വീട് സ്വപ്നം കണ്ട്, അതിനു വേണ്ടി കഷ്ടപ്പെട്ട് അതു സഫലമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. അങ്ങനെ ആഗ്രഹിച്ച് പണിത വീട് വർഷങ്ങൾക്കു ശേഷം 
വില്‍ക്കേണ്ടി വരികയും പൊളിക്കുന്നത് കാണേണ്ടി വരികയും ചെയ്തതിനെ കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

ശബ്ദത്തിലൂടെ താൻ സ്വന്തമാക്കിയ വീടിന് സ്വരം എന്നായിരുന്നു ഭാഗ്യലക്ഷ്മി പേരു നൽകിയത്. ആ വീടിനു പിന്നിലെ കഷ്ടപ്പാടിനെ കുറിച്ചും വീടു സമ്മാനിച്ച അനുഭവങ്ങളെ കുറിച്ചുമൊക്കെ ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയുന്നു. 

"കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. 
പിന്നെ ഒട്ടും ആലോചിച്ചില്ല....
സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്," എന്ന അടിക്കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്.

വീടിനു പിന്നിലെ കഥയും വീഡിയോയ്ക്ക് നൽകിയ വോയിസ് ഓവറിൽ ഭാഗ്യലക്ഷ്മി പറയുന്നു. 

Advertisment

"1985ൽ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോൾ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാൻ കയറി ചെന്നത്. അന്ന് മനസ്സിൽ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണിതു തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടിൽ താമസിച്ചു തുടങ്ങിയപ്പോൾ എന്തോ ഈ വീട്ടിൽ ഞാൻ അധികകാലം താമസിക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നുകൊണ്ടേയിരുന്നു. 2000ൽ ഞാൻ അവിടെ നിന്നു പടിയിറങ്ങി."

"പിന്നീട് 2020ൽ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോൾ എനിക്കെന്തോ ആ വീട്ടിൽ താമസിക്കാൻ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കൾക്കും തോന്നിയില്ല. അങ്ങനെ ഞങ്ങൾ ആ വീട് ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആൾ അത് പൊളിക്കുന്നത് കണ്ടപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു," ഭാഗ്യലക്ഷ്മിയുടെ വാക്കുകളിങ്ങനെ. 

Read More Entertainment Stories Here

Bhagya Lakshmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: