/indian-express-malayalam/media/media_files/2025/04/09/WQfln4xyiGOpQOwNOKX1.jpg)
Vishu 2025 malayalam Movie Releases: വിഷു ആഘോഷമാക്കാൻ മൂന്നു ചിത്രങ്ങൾ കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ ബസൂക്ക, നസ്ലെൻ്റെയും കൂട്ടുകാരുടെയും ആലപ്പുഴ ജിംഖാന, ബേസിൽ ജോസഫിന്റെ മരണമാസ്... ആരാണ് ഈ വിഷു കാലത്ത് ഹിറ്റടിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളും.
Bazooka Release: ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരാണ് അണിനിരക്കുന്നത്.
കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക. ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ.
Alappuzha Gymkhana Release: ആലപ്പുഴ ജിംഖാന
നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'.
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം ജിംഷി ഖാലിദ്, ചിത്രസംയോജനം നിഷാദ് യൂസഫ്, സംഗീതം വിഷ്ണു വിജയ് എന്നിവർ കൈകാര്യം ചെയ്യുന്നു.
Marana Mass Release: മരണമാസ്
ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്'. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ.
Read More
- മായാമയൂരം സീരിയൽ നടി പത്മ ഗോപിക വിവാഹിതയായി
- കണ്ണാടിയിൽ നോക്കാൻ പോലും പേടിയായിരുന്നു ആ ദിവസങ്ങളിൽ: വീണ മുകുന്ദൻ
- Bigg Boss: ഇത്തവണ ബിഗ് ബോസ് അൽപ്പം വൈകും; കാരണമിതാണ്
- 'വസ്ത്രം മാറുന്നതിനിടെ സംവിധായകൻ കാരവാനിലേക്ക് കയറിവന്നു,' ദുരനുഭവം പങ്കുവച്ച് ശാലിനി പാണ്ഡെ
- ബോക്സ് ഓഫീസ് ബോംബുകളുടെ കാലം കഴിഞ്ഞു; വിജയ വഴിയിലേക്ക് അക്ഷയ് കുമാർ; 'കേസരി 2' ട്രെയിലർ എത്തി
- Actor Manoj Kumar Dead: നടൻ മനോജ് കുമാർ ഇനി ഓർമ
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.