scorecardresearch

ദിലീപിനെയും ജയറാമിനെയും പോലെ ജനപ്രിയനാകാനില്ല; ബേസിൽ ജോസഫ്

എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടണമെന്നാണ് ആഗ്രഹമെന്നും ബേസിൽ ജോസഫ് പറഞ്ഞു

എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടണമെന്നാണ് ആഗ്രഹമെന്നും ബേസിൽ ജോസഫ് പറഞ്ഞു

author-image
Entertainment Desk
New Update
Basil Joseph

ചിത്രം: ബേസിൽ ജോസഫ്/ഫേസ്ബുക്ക്

നിരവധി മലയാളം സിനിമകളിലൂടെ നടനായും സംവിധായകനായും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം​ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ബേസിലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ച താരം വളരെ പെട്ടന്നാണ് നായകനടനായി ഉയർന്നു വന്നത്. 

Advertisment

കഴിഞ്ഞ ദിവസം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം പങ്കെടുക്കവെയാണ്, ജനപ്രിയനായകാനാകാൻ താൽപ്പര്യമില്ലെന്ന് ബേസിൽ പറഞ്ഞത്. സംവിധാന മോഹവുമായെത്തി നായകവേഷത്തിലെത്തിയത് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ബേസിൽ പറഞ്ഞു.

ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകൻ എന്ന ലേബലിലെത്തുമ്പോൾ ചിത്രങ്ങളിൽ കൂടുതൽ സെലക്ടിവാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബേസിലിന്റെ മറുപടി. "അത്തരം ലേബൽ നിലവിൽ മറ്റു നടന്മാർക്കുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാൻ എനിക്ക് വ്യക്തിപരമായി താൽപര്യമില്ല. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടണമെന്നാണ് ആഗ്രഹം. ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങൾ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. 

Advertisment

ജയ ജയ ഹേയിൽ വളരെ വൃത്തികെട്ടവനായുള്ള നായകനെയാണ് ഞാൻ അവതരിപ്പിച്ചത്. അത് ഒരിക്കലും ജനങ്ങൾക്ക് പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാൻ വരുന്നത് ആ സിനിമയ്ക്ക് ഗുണം ചെയ്യുമോ? എന്നാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാൽ കുറച് കാലംകൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കിൽ വീട്ടിൽ പോകേണ്ടി വരും," ബോസിൽ പറഞ്ഞു.

Read More Entertainment Stories Here

Dileep Jayaram Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: